കുഴഞ്ഞുവീണയാൾക്ക്​ ഫയർഫോഴ്​സ്​ തുണയായി

കണ്ണൂർ: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞുവീണ വൃദ്ധനെ ഫയർഫോഴ്‌സ് ജില്ല ആശുപത്രിയിൽ എത്തിച്ചു. താവക്കര പുതിയ ബസ്സ്റ്റാൻഡിൽ ഒരാൾക്ക് ഹൃദയാഘാത ലക്ഷണങ്ങൾ കണ്ടതായി പൊലീസിൽനിന്ന് വിവരം ലഭിച്ച ഉടൻ ഫയർഫോഴ്‌സ് ആംബുലൻസുമായി എത്തുകയായിരുന്നു. തുടർന്ന് ഇയാളെ ജില്ല ആശുപത്രിയിൽ എത്തിച്ച് പ്രഥമശ്രുശൂഷ നൽകി വിട്ടയച്ചു. പറശ്ശിനിക്കടവ് ക്ഷേത്രത്തിൽ എത്തിയ കോഴിക്കോട് സ്വദേശി മോഹനനാണ് (64) കുഴഞ്ഞുവീണത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.