കൊലവെറിയിൽ പ്രതിപക്ഷ രോഷം; ലോക്​സഭയിൽ ഇറങ്ങിപ്പോക്ക്​

ഹിന്ദുസ്ഥാനെ ലിഞ്ചിസ്ഥാനാക്കരുെതന്ന് ഖാർഗെ കെ.എസ്. ശ്രീജിത്ത് ന്യൂഡൽഹി: ആൾക്കൂട്ട കൊലപാതക വിഷയത്തിൽ ലോക്സഭയിൽ കേന്ദ്ര സർക്കാറിനെ പ്രതിക്കൂട്ടിലാക്കി പ്രതിപക്ഷം. ആക്രമണങ്ങൾക്ക് ഉത്തരവാദികളായ വി.എച്ച്.പി, ബജ്റംഗ്ദൾ, ഗോരക്ഷക സംഘടനകളെ കേന്ദ്രം പരോക്ഷമായി പ്രോത്സാഹിപ്പിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. പകൽ മുഴുവൻ നീണ്ട ചർച്ചക്കൊടുവിൽ സർക്കാർ നൽകിയ ന്യായവാദത്തിൽ പ്രതിഷേധിച്ച് കോൺഗ്രസും ഇടതുപാർട്ടികളും ലോക്സഭയിൽനിന്ന് ഇറങ്ങിപ്പോയി. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മുസ്ലിംകൾക്കും ദലിതുകൾക്കുംനേരെ നടന്ന ആൾക്കൂട്ട ആക്രമണങ്ങൾ എണ്ണിപ്പറഞ്ഞാണ് സർക്കാറിനെ പ്രതിപക്ഷം നേരിട്ടത്. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരടക്കം വിവിധ കക്ഷിനേതാക്കൾ പ്രതിപക്ഷ ബെഞ്ചിൽ ഹാജരായപ്പോൾ ഭരണപക്ഷത്ത്് പ്രധാനമന്ത്രിേയാ മുതിർന്ന മന്ത്രിമാരോ ഉണ്ടായില്ല. ആറു മണിക്കൂർ നീണ്ട ചർച്ചക്കൊടുവിൽ സർക്കാറിനുവേണ്ടി മറുപടി പറഞ്ഞത് ജൂനിയറായ ആഭ്യന്തര സഹമന്ത്രി കിരൺ റിജിജുവാണ്. രാജ്യത്തുണ്ടായ ആൾക്കൂട്ട ആക്രമണങ്ങളെല്ലാം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചട്ടം 193 പ്രകാരം പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും തൃണമൂൽ കോൺഗ്രസിലെ സൗഗത റോയിയും നൽകിയ നോട്ടീസി​െൻറ അടിസ്ഥാനത്തിലാണ് ചർച്ച നടന്നത്. ആൾക്കൂട്ട ആക്രമണത്തിൽ കേന്ദ്ര സർക്കാർ നിലപാട് എന്തെന്ന് പ്രധാനമന്ത്രി പാർലമ​െൻറിൽ വ്യക്തമാക്കണമെന്ന് ഖാർഗെ ആവശ്യപ്പെട്ടു. മതത്തി​െൻറ പേരിൽ ആളുകൾ കൊലെചയ്യപ്പെടുേമ്പാൾ രാജ്യത്ത് നിയമവ്യവസ്ഥയും ജനാധിപത്യവും സർക്കാറും ഉണ്ടോയെന്ന ആശങ്കയാണ് ജനത്തിന്. ചില സംസ്ഥാനങ്ങളിൽ നിയമവ്യവസ്ഥയില്ല. ആൾക്കൂട്ട ആക്രമണങ്ങൾക്കു പിന്നിലുള്ള വി.എച്ച്.പി, ബജ്റംഗ്ദൾ, ഗോരക്ഷക് എന്നീ സംഘടനകൾക്ക് ബി.ജെ.പിയുമായാണ് ബന്ധം. അവരെ എം.പിമാരും എം.എൽ.എമാരും പ്രോത്സാഹിപ്പിക്കുന്നു. നിയമം കൈയിലെടുക്കുന്നവർെക്കതിരെ നടപടിയില്ല. പെഹ്ലുഖാൻ പശുവിനെ കടത്തുന്നവനാണെന്നും മരണത്തിൽ ഖേദമില്ലെന്നുമാണ് ഒരു ബി.ജെ.പി നേതാവ് പറഞ്ഞത്. എന്തു ഭക്ഷിക്കണം, ആരെ സ്നേഹിക്കണെമന്നൊക്കെ ഇൗ സർക്കാർ തീരുമാനിക്കുകയാണ്. ബി.ജെ.പി ഭരിക്കുന്ന ഝാർഖണ്ഡും മധ്യപ്രദേശും ആൾക്കൂട്ട ആക്രമണ കേന്ദ്രങ്ങളായി മാറി. ഇത് ഹിന്ദുസ്ഥാനാണ്. അതിനെ ലിഞ്ചിസ്ഥാൻ ആക്കരുത് –ഖാർഗെ പറഞ്ഞു. ഹിന്ദുക്കളുടെ സംസ്കാരത്തെയും ആചാരത്തെയും ബഹുമാനിച്ച് ഒന്നിച്ച് ജീവിക്കാൻ മുസ്ലിംകൾ പഠിക്കണമെന്ന് ബി.ജെ.പിയിലെ ഹുക്കുംദേവ് നാരായൺ യാദവ് പറഞ്ഞു. മുസ്ലിംകളുടെ പൂർവികർ ഹിന്ദുക്കളായിരുന്നു. കോൺഗ്രസ്മുക്ത ഭാരതം സൃഷ്ടിക്കുമെന്ന് പറഞ്ഞ ബി.ജെ.പി മുസ്ലിംമുക്ത ഭാരതമാണോ സൃഷ്ടിക്കാൻ പോകുന്നതെന്ന് സൗഗത റോയ് ചോദിച്ചു. 2010–17ൽ പശുവുമായി ബന്ധപ്പെട്ട ആൾക്കൂട്ട ആക്രമണത്തിൽ 63 പേർ കൊല്ലപ്പെട്ടു. ഇതിൽ 97 ശതമാനവും നടന്നത് മോദി അധികാരത്തിൽ വന്നശേഷമാണ്. ആക്രമണത്തിന് ഇരയായവരിൽ 86 ശതമാനവും മുസ്ലിംകളാണ്. കൊലപാതകങ്ങളുടെ 52 ശതമാനവും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് നടന്നത് –സൗഗത റോയ് ചൂണ്ടിക്കാട്ടി. മുലായം സിങ് (എസ്.പി), മുഹമ്മദ് സലീം (സി.പി.എം), കെ. ഗോപാൽ (എ.െഎ.എ.ഡി.എം.കെ), ജയദേവ് ഗല്ല (ടി.ഡി.പി), സുപ്രിയ സുലെ (എൻ.സി.പി), പി.കെ. കുഞ്ഞാലിക്കുട്ടി (മുസ്ലിം ലീഗ്) തുടങ്ങിയവരും സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.