അസ്ലം വധം പൊലീസ്​ കുറ്റപത്രം സമർപ്പിച്ചു

നാദാപുരം: യൂത്ത് ലീഗ് പ്രവർത്തകൻ കാളിയപറമ്പത്ത് അസ്ലമിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാദാപുരം പൊലീസ് കുറ്റപത്രം സമർപ്പിച്ചു. സംഭവം നടന്ന് ഒരു വർഷം തികയാൻ പന്ത്രണ്ടു ദിവസം ബാക്കിനിൽക്കെയാണ് നാദാപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. 2016 ആഗസ്റ്റ് പന്ത്രണ്ടിനാണ് അസ്ലം കൊല്ലപ്പെടുന്നത്. 12506 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. കേസിൽ ആകെ 16 പ്രതികളാണുള്ളത്. 188 സാക്ഷികളും. 14 പ്രതികളെ പൊലീസ് അറസ്റ്റു ചെയ്ത് കോടതി റിമാൻഡ് ചെയ്തിരുന്നു. കുറ്റപത്രം സമർപ്പിക്കാൻ വൈകിയതിനാൽ പ്രതികളെല്ലാം ജാമ്യം നേടി പുറത്തിറങ്ങി. രണ്ടു പ്രതികൾ വിദേശത്തേക്ക് കടന്നു. രണ്ടു പ്രതികളെ പിടികൂടാനായിട്ടില്ല. പ്രതികൾ ഏറെയും കണ്ണൂർ ജില്ലയിലുള്ളവരാണ്. ശാസ്ത്രീയമായ അന്വേഷണ രീതികളാണ് കേസന്വേഷണത്തിന് പൊലീസ് അവലംബിച്ചത്. മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പതിനായിരക്കണക്കിന് ഫോൺ വിളികൾ സൂക്ഷ്മപരിശോധനക്ക് വിധേയമാക്കി. സംഭവദിവസം വൈകുന്നേരം അഞ്ചു മണിയോടെ സ്കൂട്ടറിൽ വെള്ളൂരിലേക്ക് പോവുകയായിരുന്ന അസ്ലമിനെ കോഴിക്കോട് അരക്കിണർ സ്വദേശി മുഹമ്മദ് അഷറഫി​െൻറ കെ.എൽ 13 സെഡ് 9091 നമ്പർ വാടക ഇന്നോവ കാറിൽ പിൻതുടർന്നെത്തിയ കൊലയാളി സംഘം ചാലപ്പുറം റോഡിൽ വെച്ച് കാറിടിച്ചു വീഴ്ത്തി തുരുതുരാ വെട്ടുകയായിരുന്നു. വെട്ടുകൊണ്ടു വീണ അസ്ലമിനെ പരിസര വാസികൾ ആദ്യം നാദാപുരം താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. അന്വേഷണത്തി​െൻറ ആദ്യ ഘട്ടത്തിൽ തന്നെ പ്രതികളെ പറ്റിയുള്ള മുഴുവൻ വിവരങ്ങളും പൊലീസിന് ലഭിക്കുകയും പ്രധാന പ്രതികളെല്ലാം പിടിയിലാവുകയും ചെയ്തിട്ടും കുറ്റപത്ര സമർപ്പണം നീണ്ടുപോയത് ദുരൂഹതകൾക്കിടയാക്കി. കൊലക്കുപയോഗിച്ച ആയുധങ്ങൾ കണ്ടെടുക്കാനും പൊലീസിനായിട്ടില്ല. പതിമൂന്നാം പ്രതി വളയം സ്വദേശികളായ സുമോഹൻ, പതിനാലാം പ്രതി കൂട്ടായി ചാലിൽ പ്രമോദ് എന്നിവർ വിദേശത്താണുള്ളത്. സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ ഇവർ പങ്കാളികളാണ് എന്നാണ് പൊലീസ് കരുതുന്നത്. ഇവരെ പിടികൂടാനായി പൊലീസ് രാജ്യത്തെ വിമാനത്താവളങ്ങളിലെല്ലാം ലുക്ക് ഔട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. പിടിയിലാവുന്ന മുറക്ക് ഇവരെക്കൂടി ഉൾപ്പെടുത്തി അനുബന്ധ കുറ്റപത്രം സമർപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.