ഗവർണറുടെ നടപടിയിൽ എൽ.ഡി.എഫിന്​ അതൃപ്​തി

ഗവർണറുടെ നടപടിയിൽ എൽ.ഡി.എഫിന് അതൃപ്തി തിരുവനന്തപുരം: തലസ്ഥാനത്തെ അക്രമത്തി​െൻറ പേരിൽ മുഖ്യമന്ത്രിയെയും ഡി.ജി.പിയെയും വിളിച്ചുവരുത്തിയ ഗവർണറുടെ നടപടിയിൽ എൽ.ഡി.എഫിന് അതൃപ്തി. കഴിഞ്ഞദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയനെയും ഡി.ജി.പി ലോക്നാഥ് ബെഹ്റയെയും വിളിച്ചുവരുത്തി സംസ്ഥാനത്തെ ക്രമസമാധാനനില സംബന്ധിച്ച കാര്യങ്ങൾ ഗവർണർ പി. സദാശിവം ആരാഞ്ഞത്. എന്നാൽ, ഗവർണറുടെ ഇൗ നടപടി തികച്ചും രാഷ്ട്രീയക്കളിയാണെന്ന നിലപാടാണ് എൽ.ഡി.എഫിനുള്ളത്. ഗവർണറുടെ നടപടിയെ ചോദ്യം ചെയ്ത് എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വനും സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പരസ്യമായിതന്നെ രംഗത്തെത്തി. സംസ്ഥാന സർക്കാറിന് ഇൗ വിഷയത്തിൽ ഒന്നും മറച്ചുെവക്കാനില്ലാത്തതിനാലും അക്രമങ്ങൾ നേരിടാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതിനാലുമാണ് ഗവർണർ ആവശ്യപ്പെട്ടപ്പോൾതന്നെ മുഖ്യമന്ത്രിയും ഡി.ജി.പിയും ഗവർണറെ നേരിൽ കണ്ടത്. എന്നാൽ, ആർ.എസ്.എസ്, ബി.ജെ.പി സമ്മർദങ്ങൾക്ക് വിധേയമായാണ് ഗവർണറുടെ ഇൗ നടപടിയെങ്കിൽ അതിനോട് യോജിക്കാൻ കഴിയില്ലെന്ന നിലപാടാണ് എൽ.ഡി.എഫ് നേതൃത്വത്തിനുള്ളത്. സംസ്ഥാനത്ത് ക്രമസമാധാനനില തകർന്നുവെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് ബി.ജെ.പിക്കും ആർ.എസ്.എസിനുമുള്ളതെന്നാണ് എൽ.ഡി.എഫി​െൻറ ആരോപണം. അതിന് ഗവർണർ കുടപിടിക്കുന്നുവോ എന്ന സംശയവും എൽ.ഡി.എഫിനുണ്ട്. സമാധാനം പുനഃസ്ഥാപിക്കാൻ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്, ആർ.എസ്.എസ് നേതൃത്വം എന്നിവരുമായി കൂടിയാലോചനക്ക് മുഖ്യമന്ത്രി സന്നദ്ധതയറിയിച്ചതും ഗവർണറുമായുള്ള കൂടിക്കാഴ്ചയിലായിരുന്നു. എന്നാൽ, വ്യക്തിപരമായി പിണറായി വിജയന് ചർച്ചയോട് താൽപര്യമില്ലായിരുന്നുവെന്ന് വേണം മാധ്യമപ്രവർത്തകരോടുള്ള അദ്ദേഹത്തി​െൻറ പ്രതികരണത്തിൽനിന്ന് മനസ്സിലാക്കാൻ. ആർ.എസ്.എസ് നേതാക്കളുമൊരുമിച്ച് താനിരിക്കുന്ന ദൃശ്യം മാധ്യമങ്ങളിൽ വരുന്നതിനോട് മുഖ്യമന്ത്രിക്ക് താൽപര്യമില്ലാതിരുന്നതിനാലാണ് അദ്ദേഹം ഇത്തരത്തിലൊരു സമീപനം മാധ്യമപ്രവർത്തകരോട് കൈക്കൊണ്ടതെന്ന സൂചനയും സി.പി.എം വൃത്തങ്ങൾ നൽകുന്നു. കണ്ണൂരിലെ അതിക്രമങ്ങളിൽ ഗവർണറുടെ ഇടപെടൽ ആവശ്യപ്പെട്ട് മുമ്പ് ബി.ജെ.പി നേതാക്കൾ ഗവർണറെ കണ്ടിരുന്നു. ബി.ജെ.പി നേതാക്കളുടെ പരാതി സർക്കാറിന് കൈമാറിയ ഗവർണറുടെ നടപടിക്കെതിരെ അന്ന് ബി.ജെ.പി നേതാക്കളാണ് പ്രതിഷേധവുമായെത്തിയത്. എന്നാൽ, ഇപ്പോൾ ബി.ജെ.പിക്ക് വേണ്ടിയാണ് ഗവർണർ മുഖ്യമന്ത്രിയെയും ഡി.ജി.പിയെയും വിളിച്ചുവരുത്തിയതെന്ന സംശയമാണ് എൽ.ഡി.എഫിനുള്ളത്. ഇതിനെ പരിഹസിച്ച് പ്രതിപക്ഷം രംഗത്തെത്തിയതും എൽ.ഡി.എഫിനെ െചാടിപ്പിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.