ഒഴിപ്പിക്കുന്നതിനെതിരെ കടയടപ്പ്​ സമരം ഇന്ന്​

ഒഴിപ്പിക്കുന്നതിനെതിരെ കടയടപ്പ് സമരം ഇന്ന് ചക്കരക്കല്ല്: അഞ്ചരക്കണ്ടി ടൗണിൽ ജുമുഅത്ത് പള്ളിയോട് ചേർന്ന കെട്ടിടങ്ങളിൽ വ്യാപാരം നടത്തുന്നവരെ ഒഴിപ്പിക്കുന്നതിനെതിരെ ചൊവ്വാഴ്ച ടൗണിലെ വ്യാപാരികൾ കടയടപ്പ് സമരം നടത്തും. പള്ളിയുടെ ഭൂമിയിൽ വർഷങ്ങളായി കച്ചവടം ചെയ്യുന്നവർക്കാണ് വഖഫ് ബോർഡ് നോട്ടീസ് നൽകിയത്. വർഷങ്ങളായി കച്ചവടം ചെയ്യുന്ന തങ്ങളെ ഒഴിപ്പിക്കുേമ്പാൾ ജീവിതം വഴിമുട്ടുമെന്നാണ് വ്യാപാരികൾ പറയുന്നത്. കെട്ടിടത്തി​െൻറ അവകാശം സംബന്ധിച്ച് വഖഫ് ബോർഡും വ്യാപാരികളും തമ്മിലുള്ള അവകാശ തർക്കമാണ് ഒഴിപ്പിക്കലിന് കാരണം. പുതിയ വാടകക്കരാർ എഴുതി തർക്കം അവസാനിപ്പിച്ച് ബോർഡി​െൻറ നിർദേശപ്രകാരം വാടക നൽകാമെന്നും വ്യാപാരികൾ പറയുന്നു. അതേസമയം, ബോർഡി​െൻറ ഭൂമിയിൽ രേഖകളിൽ തിരിമറി നടത്തി അനധികൃതമായി കെട്ടിടം നിർമിച്ചാണ് വ്യാപാരികൾ കച്ചവടം ചെയ്യുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. അഞ്ചരക്കണ്ടിയിലെ ഒരു സ്വകാര്യ വ്യക്തി വഖഫ് ബോർഡിൽ ഇതുസംബന്ധിച്ച് പരാതിയും നൽകിയിരുന്നു. അന്വേഷണത്തിൽ വസ്തുതയുണ്ടെന്ന കാരണത്താലാണ് ഇപ്പോൾ കെട്ടിടം കൈവശംവെച്ചവരെ ഒഴിപ്പിച്ച് ലേലത്തിൽ വെക്കണമെന്ന ആവശ്യം ഉയർന്നത്. ഭൂമിയുടെ പാട്ടത്തിൽ തിരിമറി നടത്തി പള്ളിയുടെ അധീനതയിലുണ്ടായിരുന്ന പഴയ കെട്ടിടങ്ങൾ പൊളിച്ച് സ്വകാര്യ വ്യക്തികൾ പുതിയ കെട്ടിടങ്ങൾ നിർമിക്കുകയായിരുന്നെന്നാണ് നാട്ടുകാരുടെ ആരോപണം. മഹല്ല് ഭാരവാഹികൾ തന്നെയാണ് ഇതിന് പിന്നിലെന്നും ആരോപിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.