ഓടന്തോട് ചപ്പാത്തിൽ കാർ കുടുങ്ങി

കേളകം: മണത്തണ ഓടന്തോട് ചപ്പാത്തിൽ (താൽക്കാലിക പാലം) കാർ കുടുങ്ങി. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. അടക്കാത്തോട് സ്വദേശികൾ സഞ്ചരിച്ച ആൾട്ടോ കാർ ഓടന്തോട് ചപ്പാത്ത് വഴി കടക്കുമ്പോഴാണ് അപകടം. ചപ്പാത്തിനു മധ്യഭാഗത്തായുള്ള ഗർത്തത്തിൽ കുടുങ്ങുകയായിരുന്നു. തുടർന്ന്, വെള്ളത്തി​െൻറ ശക്തികാരണം കാർ പിറകുവശം നീങ്ങി പുഴയിലേക്ക് പോയതോടെ അൽപം ചരിഞ്ഞു. ഇതോടെ നാട്ടുകാരും പേരാവൂരിൽനിന്നെത്തിയ അഗ്നിശമന സേനയും ചേർന്ന് വടം ഉപയോഗിച്ച് കാർ പുറത്തെത്തിച്ചു. നാലുപേർ കാറിലുണ്ടായിരുന്നു. എല്ലാവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഒരു തവണ ചപ്പാത്ത് വഴി വന്ന കാർ ഒഴുക്കിൽപ്പെട്ടിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.