യുവജന സംഗമം

കണ്ണൂർ: യൂത്ത് കോൺഗ്രസ് എസ് ജില്ല കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ യുവജന സംഗമം സംഘടിപ്പിച്ചു. മതേതര ഇന്ത്യയുടെ ഭരണഘടന സംരക്ഷിക്കാൻ യുവാക്കൾ കർമനിരതരാവണമെന്ന ആഹ്വാനവുമായാണ് പരിപാടി സംഘടിപ്പിച്ചത്. സംസ്ഥാന ജനറൽ സെക്രട്ടറി യു. ബാബുഗോപിനാഥ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ജിയേ ക്ലിറ്റസ് അധ്യക്ഷത വഹിച്ചു. ഇ.പി.ആർ. വേശാല, കെ.കെ.ജയപ്രകാശ്, സന്തോഷ്കാല, ജോബിഷ് സക്കറിയ, എം. ഉണ്ണികൃഷ്ണൻ, കെ.എം. വിജയൻ മാസ്റ്റർ, യു.പി. മുഹമ്മദ് കുഞ്ഞ്, കെ. ബാലകൃഷ്ണൻ, ജയൻ പയ്യന്നൂർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.