ബസ്​ ചോർന്നൊലിക്കുന്നതായി പരാതി

മാഹി: പുതുച്ചേരിയിൽനിന്ന് മാഹിയിലേക്ക് വരുകയായിരുന്ന സർക്കാറി​െൻറ പി.ആർ.ടി.സി ബസ് കനത്തമഴയിൽ ചോർന്നൊലിച്ച് യാത്രക്കാർ ദുരിതത്തിലായതായി പരാതി. സേലത്ത് എത്തുന്നതിനും കുറെ മുമ്പ് മുതൽ കനത്ത മഴയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. കണ്ടക്ടറോട് പരാതി പറഞ്ഞപ്പോൾ ചോർച്ചയില്ലാത്ത നനയാത്ത സ്ഥലം നോക്കിയിരിക്കാൻ പറഞ്ഞുവത്രെ. ലക്ഷ്വറി ബസിന് പകരം പഴയ ഓർഡിനറി ബസാണ് ദീർഘദൂരയാത്രക്കായി അധികൃതർ ഓടിക്കുന്നതെന്നാണ് പരാതി. മൂട്ടശല്യമടക്കമുള്ള ഓർഡിനറി ബസിൽ വൈകീട്ട് 5.30 മുതൽ അടുത്തദിവസം രാവിലെ 8.30 വരെ ഇരിക്കുന്ന ദുരിതത്തിന് പുറമെയാണ് മഴ നനഞ്ഞുള്ള യാത്രയും. മൂന്നുമാസം മുമ്പുണ്ടായ അപകടത്തിനുശേഷം ലക്ഷ്വറി ബസ് അറ്റകുറ്റപ്പണി നടത്തി സർവിസ് തുടങ്ങാൻ അധികൃതർക്കായിട്ടില്ല. എന്നാൽ, ലക്ഷ്വറി ബസി​െൻറ നിരക്ക് തന്നെയാണ് ഓർഡിനറി ബസിനും വാങ്ങുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.