കോ​ല​ത്തു​വ​യ​ലി​ൽ ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടി​നു​നേ​രെ ബോം​ബേ​റ്

പാപ്പിനിശ്ശേരി: കോലത്തുവയലിൽ ബി.ജെ.പി പ്രവർത്തകെൻറ വീടിനുനേരെ ബോംബേറ്. മരച്ചാപ്പക്ക് സമീപം പാട്യം സ്മാരക വായനശാലക്ക് അരികിൽ ചൊവ്വാഴ്ച പുലർച്ചെ മൂന്നുമണിയോടെ വളപ്പിൽകണ്ടി ദേവകിയുടെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്. ഇവരുടെ പേരക്കുട്ടികളും ആർ.എസ്.എസ് പ്രവർത്തകരുമായ സലിൻ, സരിൻ എന്നിവരുൾപ്പെടെ ഒമ്പത് പേരാണ് സംഭവസമയത്ത് വീട്ടിൽ ഉണ്ടായിരുന്നത്. മുൻഭാഗത്തെ ജനൽ ചില്ലുകൾ പൂർണമായും മേശ, കസേര എന്നിവയും തകർന്നു. ചില്ല് തറച്ച് സരിന് നിസ്സാര പരിക്കേറ്റു. ഉഗ്രശബ്ദം കേട്ട് ഉണർന്നപ്പോഴേക്കും അക്രമികൾ ഓടിരക്ഷപ്പെട്ടതായി വീട്ടുകാർ പറഞ്ഞു. എറിഞ്ഞ ബോംബ് ചുമരിൽ തട്ടാതെ തറയിൽ വീണ് പൊട്ടിയതുകൊണ്ടാണ് വൻ ദുരന്തം ഒഴിവായത്. ആറ് വർഷം മുമ്പും ഈ വീടിനുനേരെ ആക്രമണം ഉണ്ടായിരുന്നു. കീേച്ചരി, അരോളി ഭാഗത്തുണ്ടായ ആക്രമണത്തിെൻറ തുടർച്ചയാണിതെന്നാണ് പൊലീസ് കരുതുന്നത്. സമാധാനം നിലനിൽക്കുന്ന പ്രദേശത്ത് സംഘർഷമുണ്ടാക്കി ബി.ജെ.പി പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കാൻ സി.പി.എം ശ്രമിക്കുകയാണെന്ന് ബി.ജെ.പി നേതാക്കൾ ആരോപിച്ചു. ബി.ജെ.പി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കണ്ണപുരം എസ്.ഐ പി.എ. ഫിലിപ്പിെൻറ നേതൃത്വത്തിൽ വീട് സന്ദർശിച്ചു. കഴിഞ്ഞ ദിവസം പാപ്പിനിശ്ശേരി വാർഡ് മെംബറും സി.പി.എം പ്രവർത്തകയുമായ പി.പി. റീനയുടെ അരോളിയിലെ വീടിനുനേരെ ബോംബാക്രമണമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.