മ​ണി പ​റ​ഞ്ഞ​ത്​ സ​മൂ​ഹ​ത്തി​ന്​ അ​പ​മാ​ന​ം –ഉ​മ്മ​ൻ ചാ​ണ്ടി

കാഞ്ഞങ്ങാട്: പൊമ്പിളൈ ഒരുൈമ നടത്തിയ സമരത്തെക്കുറിച്ച് മന്ത്രി എം.എം. മണി പറഞ്ഞത് സമൂഹത്തിന് അപമാനമാെണന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. നോർത്ത് കോട്ടച്ചേരിയിൽ െഎ.എൻ.ടി.യു.സി ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു സാധാരണക്കാരൻപോലും പറയാൻ പാടില്ലാത്ത നിർഭാഗ്യകരമായ പരാമർശമാണ് മണി പൊമ്പിളൈ ഒരുൈമയെക്കുറിച്ച് നടത്തിയത്. യു.ഡി.എഫ് ഭരണകാലത്ത് കണ്ണൻദേവൻ തേയിലത്തോട്ടത്തിലെ സ്ത്രീ തൊഴിലാളികൾ സമരം നടത്തിയപ്പോൾ ഒരു സ്ത്രീയെപ്പോലും പൊലീസോ ഉദ്യോഗസ്ഥരോ തൊട്ടിട്ടില്ല. അത്രയും മനുഷ്യത്വപരമായാണ് സമരം നേരിട്ടത്. സമരം അവസാനിച്ചപ്പോൾ സമരം നിയന്ത്രിക്കാൻ നിർത്തിയ പൊലീസുകാരെ തോളിലേറ്റി ആഹ്ലാദം പ്രകടിപ്പിച്ചാണ് സമരക്കാർ പിരിഞ്ഞത്. സമരം ചെയ്യുന്നവരോട് അങ്ങേയറ്റം അനുഭാവം അന്നത്തെ യു.ഡി.എഫ് സർക്കാർ പുലർത്തിയിരുന്നു. തൊഴിലാളിവർഗപക്ഷത്ത് നിൽക്കുന്നുവെന്ന് അവകാശപ്പെടുന്ന ഇടതുമുന്നണി, തൊഴിലാളികളുടെ കൂട്ടായ്മയെയും സ്ത്രീകളുടെ കൂട്ടായ്മെയയും എങ്ങനെ കാണുന്നുവെന്ന് ഇതിലൂടെ മനസ്സിലാവുമെന്നും അദ്ദേഹം പറഞ്ഞു. െഎ.എൻ.ടി.യു.സി അഖിലേന്ത്യ വർക്കിങ് കൗൺസിൽ അംഗം അഡ്വ. എം.സി. ജോസ് അധ്യക്ഷതവഹിച്ചു. െഎ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ, െഎ.എൻ.ടി.യു.സി അഖിലേന്ത്യ വർക്കിങ് സെക്രട്ടറി കെ. സുരേന്ദ്രൻ, െഎ.എൻ.ടി.യു.സി കണ്ണൂർ ജില്ല പ്രസിഡൻറ് ശശി, അഖിലേന്ത്യ വർക്കിങ് കമ്മിറ്റിയംഗം പി.ജെ. ജോസഫ്, കാസർകോട് ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിൽ, കെ.പി.സി.സി അംഗം എൻ. ഗംഗാധരൻ നായർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ഡി.വി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ജില്ല പ്രസിഡൻറ് പി.ജി. ദേവ് സ്വാഗതം പ റഞ്ഞു. സ്വാതന്ത്ര്യസമരസേനാനിയും കോൺഗ്രസ് നേതാവും സഹകാരിയുമായ കെ.ആർ. കണ്ണൻ, രാഷ്ട്രപതിയുടെ അവാർഡ് നേടിയ മലയാള മനോരമ കാഞ്ഞങ്ങാട് ബ്യൂറോ ചീഫ് റൂബിൻ ജോസഫ് എന്നിവരെ അനുമോദിച്ചു. സമ്മേളനം ഇന്ന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.