മാ​ലി​ന്യം ത​ള്ളി​യ കി​ണ​റ്റി​ൽ​നി​ന്ന്​ നി​ല​ക്കാ​ത്ത പു​ക

മാഹി: മെയിൻ റോഡിൽ ശങ്കരൻ നായർ ആൻഡ് കമ്പനിക്ക് പിറകിലെ ഉപയോഗശൂന്യമായ കിണറ്റിൽനിന്ന് ദിവസങ്ങളായി പുക ഉയരുന്നു. പൊട്ടിയ ടൈൽസ് പോലുള്ള പാഴ്വസ്തുക്കൾ തള്ളിയതുകാരണം കിണർ മൂടിയനിലയിലാണ്. പുക നിലക്കാത്തത് ജനങ്ങളെ ആശങ്കയിലാക്കി. മൂന്നു തവണയായി മാഹി അഗ്നിശമന സേന കിണറിലേക്ക് വെള്ളം പമ്പ് ചെയ്തെങ്കിലും പുക നിലച്ചിട്ടില്ല. സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലെ മാലിന്യം തള്ളി അതിന് തീയിടുന്നതാണ് പുകക്ക് കാരണമെന്നാണ് ഫയർഫോഴ്സ് പറയുന്നത്. കിണറിൽ ഒേന്നാ രണ്ടോ ലോഡ് മണ്ണ് തള്ളി പ്രശ്നം പരിഹരിക്കാനാണ് അഗ്നിശമനസേന അധികൃതർ നിർദേശിച്ചത്. സമീപത്തെ പെട്രോൾ പമ്പിൽനിന്ന് ഇന്ധനം ഉൗറിവന്ന് മലിനമായതോടെയാണ് കിണറിൽനിന്നുള്ള വെള്ളം ഉപയോഗിക്കാതായത്. സമീപത്ത് പെട്രോൾ പമ്പുകളുള്ളതിനാൽ കിണറ്റിലെ പുക അപകടഭീഷണിയാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.