പാലക്കയം തട്ടില്‍ പ്രവേശഫീസ് ഈടാക്കും

നടുവില്‍: വിനോദസഞ്ചാരകേന്ദ്രമായ നടുവില്‍ പഞ്ചായത്തിലെ പാലക്കയംതട്ട് നടത്തിപ്പിന് സ്വകാര്യ വ്യക്തിക്ക് വാടകക്ക് നല്‍കി. മാസം 3,05,000 രൂപ തോതില്‍ അഞ്ചു വര്‍ഷത്തേക്കാണ് കരാര്‍. ടെന്‍ഡര്‍ മുഖാന്തരമാണ് ഡി.ടി.പി.സി നടത്തിപ്പുകാരെ കണ്ടത്തെിയത്. ഓരോ വര്‍ഷവും 10 ശതമാനം വാടകയില്‍ വര്‍ധനവും വരുത്തും. പ്രവേശഫീസ്, പാര്‍ക്കിങ് ഫീസ്, കഫ്റ്റീരിയ-ടോയ്ലറ്റ് ബ്ളോക് അടക്കമുള്ള ടൂറിസം ഫെസിലിറ്റേഷന്‍ സെന്‍റര്‍ തുടങ്ങിയവക്ക് ഫീസ് ഈടാക്കി കരാറുകാരന് പാലക്കയംതട്ട് നടത്തിക്കൊണ്ടുപോകാം. മുതിര്‍ന്നവര്‍ക്ക് 20 രൂപയും കുട്ടികള്‍ക്ക് അഞ്ചുരൂപയും പ്രവേശഫീസ് ഈടാക്കാനാണ് അനുമതി. വരുന്ന മാസം 10നുള്ളില്‍ ടൂറിസം മന്ത്രിയെ പങ്കെടുപ്പിച്ച് ഇതിന്‍െറ ഉദ്ഘാടനം നടത്തിക്കാനാണ് ആലോചന. ഹോട്ടലുകള്‍ ഉള്‍പ്പെടെ സഞ്ചാരികള്‍ക്ക് അത്യാവശ്യമുള്ള സൗകര്യങ്ങള്‍ നിര്‍മിക്കുന്നതിനും കരാറുകാരന് അവകാശമുണ്ട്. ഡി.ടി.പി.സിയുടെ മുന്‍കൂര്‍ അനുമതി വാങ്ങി പ്രകൃതിക്ക് കോട്ടംവരാത്ത നിലയിലായിരിക്കണം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. സഞ്ചാരികളുടെ കുത്തൊഴുക്കാണ് നിലവില്‍ പാലക്കയം തട്ടിലേക്ക്. കാസര്‍കോട്, കോഴിക്കോട്, വയനാട് ജില്ലകളില്‍നിന്നടക്കം ഒഴിവു ദിവസങ്ങളില്‍ ആയിരക്കണക്കിനു സഞ്ചാരികളാണ് ഇവിടെയത്തെുന്നത്. അടുത്തകാലത്തായി ഡി.ടി.പി.സിക്ക് ലഭിച്ച ഏറ്റവും ഉയര്‍ന്ന വാടകയാണ് പാലക്കയം തട്ടിലേതെങ്കിലും നിലവിലെ സ്ഥിതിയില്‍ ചെറിയ ദിവസങ്ങള്‍ക്കകം ഇത് മുതലാക്കാന്‍ കരാറുകാരന് കഴിയും. 50 ഏക്കറിലേറെ പുല്‍മേട്നിറഞ്ഞ പച്ചപ്പരവതാനി വിരിച്ച പാലക്കയംതട്ട് സമുദ്രനിരപ്പില്‍നിന്ന് 3500 അടിയിലേറെ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. 24 മണിക്കൂറും വീശിയടിക്കുന്ന കുളിര്‍മയുള്ള കാറ്റാണ് പ്രധാന ആകര്‍ഷണം. വളപട്ടണം പുഴയടക്കമുള്ള സ്ഥലങ്ങള്‍ വിദൂരകാഴ്ചയായി ഇവിടെനിന്ന് കാണാന്‍കഴിയും. മഴക്കാലത്തടക്കം 365 ദിവസവും സന്ദര്‍ശനത്തിന് അനുയോജ്യമാണെന്നതാണ് മറ്റൊരു പ്രത്യേകത. മലയോരത്തിന്‍െറ മനോഹാരിത കോടമഞ്ഞുകള്‍ക്കിടയിലൂടെ വരച്ചുകാട്ടുന്ന പാലക്കയം തട്ട് അടുത്ത കാലത്താണ് വിനോദസഞ്ചാരികളുടെ ശ്രദ്ധയിലേക്കത്തെിയത്. ടൂറിസം ഫെസിലിറ്റേഷന്‍ സെന്‍റര്‍, വ്യൂപോയന്‍റ്, നടപ്പാത, 35 സോളാര്‍ ലൈറ്റുകള്‍ ഉള്‍പ്പെടെ ഒരുകോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നിലവില്‍ ടൂറിസം വകുപ്പ് ഡി.ടി.പി.സി മുഖാന്തരം നടപ്പാക്കിയിട്ടുണ്ട്. സ്ഥലത്തേക്കുള്ള റോഡ് ടാറിങ് ഉള്‍പ്പെടെ അഞ്ചുകോടിയുടെ പ്രോജക്ട് കൂടി ടൂറിസം വകുപ്പിന് സമര്‍പ്പിട്ടുണ്ടെന്ന് ഡി.ടി.പി.സി സെക്രട്ടറി സജി വര്‍ഗീസ് ‘മാധ്യമ’ത്തോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.