ഗുംടിയിലും കുട്ടിമാക്കൂലിലും ബോംബ് സ്ഫോടനം

തലശ്ശേരി: നെട്ടൂര്‍ ഗുംടിയിലും കുട്ടിമാക്കൂലിലും ബോംബ് സ്ഫോടനം. ഗുംടിയില്‍ ഓട്ടോ കയറിയാണ് റോഡില്‍നിന്ന് ബോംബ് പൊട്ടിയത്. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് സംഭവം. ബോംബിന് മുകളില്‍ കയറിയ ഓട്ടോ മുന്നോട്ടുപോയശേഷമായിരുന്നു സ്ഫോടനം. ആര്‍ക്കും പരിക്കില്ല. ഓട്ടോക്ക് കേടുപാടുകള്‍ സംഭവിച്ചില്ല. വ്യാഴാഴ്ച പുലര്‍ച്ചെ 2.30ഓടെ ഇവിടെ സ്ഫോടനം നടന്നതായി പറയുന്നു. ഇതില്‍ പൊട്ടാതെ കിടന്ന ബോംബാകാം ഓട്ടോ കയറിയപ്പോള്‍ പൊട്ടിയതെന്ന് കരുതുന്നു. ധര്‍മടം പൊലീസ് സ്ഥലത്തത്തെി. ബോംബിന്‍െറ ഭാഗങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. കുട്ടിമാക്കൂലില്‍ വ്യാഴാഴ്ച രാത്രി 9.30ഓടെയാണ് സ്ഫോടനം ഉണ്ടായത്. കുട്ടിമാക്കൂല്‍ ഊരാങ്കോട് റോഡില്‍ കുച്ചംപള്ളി തറവാട്ടിലെ സൂര്യനാരായണന്‍െറ വീടിന് മുന്‍വശത്താണ് സംഭവം. പൊലീസ് സ്ഥലത്തത്തെി പരിശോധനനടത്തി അന്വേഷണമാരംഭിച്ചു. സംഭവത്തെ തുടര്‍ന്ന് രണ്ടു സ്ഥലത്തും ജനങ്ങള്‍ ഭീതിയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.