മെഡിക്കല്‍ ഷോപ് തൊഴിലാളികള്‍ക്ക് 20 ശതമാനം ബോണസ്

കണ്ണൂര്‍: ജില്ലയിലെ മെഡിക്കല്‍ ഷോപ്പുകളില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ക്ക് 2015-16 സാമ്പത്തികവര്‍ഷത്തെ മൊത്തവരുമാനത്തിന്‍െറ 20 ശതമാനം ബോണസ് നല്‍കാന്‍ തീരുമാനം. തൊഴിലാളിയൂനിയനുകളും മാനേജ്മെന്‍റ് പ്രതിനിധികളും ഡെപ്യൂട്ടി ലേബര്‍ ഓഫിസര്‍ എം. കുമാരന്‍ നായരുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. 10,000 രൂപക്ക് മേല്‍ വേതനം കൈപ്പറ്റിയിട്ടുള്ളവര്‍ക്ക് 10,000 രൂപ ഉയര്‍ന്നപരിധി നിശ്ചയിച്ച് നല്‍കാനും യോഗത്തില്‍ തീരുമാനമായി. ജില്ലയിലെ മൊത്ത, ചില്ലറവില്‍പന മെഡിക്കല്‍ ഷോപ്പുകളിലെ ജീവനക്കാര്‍ക്ക് കഴിഞ്ഞവര്‍ഷവും 20 ശതമാനമാണ് ബോണസ് നല്‍കിയത്. എന്നാല്‍, ഈ വര്‍ഷം ബോണസിന്‍െറ ശതമാനം കുറക്കുന്നതിനുള്ള നീക്കം നടന്നിരുന്നു. ഈ നീക്കത്തിനെതിരെ തൊഴിലാളി യൂനിയനുകള്‍ പ്രതിഷേധമുയര്‍ത്തി. ഇതോടെയാണ് ഒത്തുതീര്‍പ്പുചര്‍ച്ചകള്‍ നടന്നത്. ചര്‍ച്ചയില്‍ തൊഴിലാളി യൂനിയനുകളെ പ്രതിനിധാനംചെയ്ത് വി.വി. ബാലകൃഷ്ണന്‍ (സി.ഐ.ടി.യു), പി.പി. അനില്‍കുമാര്‍ (കെ.പി.പി.എ), പി.കെ. രാജന്‍ (ബി.എം.എസ്) എന്നിവരും ഉടമകളെ പ്രതിനിധാനംചെയ്ത് ബഷീര്‍ പള്ളിയത്ത്, എം.കെ. സെബാസ്റ്റ്യന്‍ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.