കവികള്‍ ജീവിതത്തെ പ്രതീക്ഷയോടെ കാണണം

കാഞ്ഞങ്ങാട്: മാനുഷിക മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് കവികള്‍ ജീവിതത്തെ പ്രതീക്ഷയോടെ നോക്കികാണണമെന്ന് യുവകലാസാഹിതി ജില്ലാ പ്രസിഡന്‍റ് വത്സന്‍ പിലിക്കോട് പറഞ്ഞു. ബാലന്‍ ഓളിയക്കാലിന്‍െറ ‘ദിങ്മുഖങ്ങള്‍’ എന്ന കവിതാ സമാഹാരം പി. മുരളീധരന്‍ മാസ്റ്റര്‍ക്ക് നല്‍കി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.എന്‍ സ്മാരക ഗ്രന്ഥാലയത്തിന്‍െറ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഗ്രന്ഥാലയം പ്രസിഡന്‍റ് അഡ്വ.എം.സി. കുമാരന്‍ അധ്യക്ഷത വഹിച്ചു. സി.എന്‍. വിനയചന്ദ്രന്‍ പുസ്തകം പരിചയപ്പെടുത്തി. എം.എന്‍. സ്മാരക ട്രസറ്റ്് കണ്‍വീനര്‍ കെ.വി. കൃഷ്ണന്‍ സംസാരിച്ചു. വെള്ളിക്കോത്ത് വിഷ്ണു ഭട്ടിന്‍െറ നേതൃത്വത്തില്‍ ബാലന്‍ ഓളിയക്കാല്‍ രചിച്ച ഗാനങ്ങളുടെ സംഗീതാവിഷ്കാരവും നടന്നു. സി.കെ. ബാബുരാജ് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.