ചാരായവുമായി ഒരാൾ അറസ്​റ്റിൽ

ചെറുതോണി: വാറ്റുന്നതിന് സൂക്ഷിച്ചിരുന്ന 130 ലിറ്റർ കോടയും പത്ത് ലിറ്റർ ചാരായവുമായി ഒരാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കൊന്നത്തടി കൊമ്പൊടിഞ്ഞാൽ വാലുപറമ്പിൽ അശോകനാണ് അറസ്റ്റിലായത്. ക്രിസ്മസ്, ന്യൂ ഇയർ സ്പെഷൽ ൈഡ്രവിനോട് അനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് അസി. എക്സൈസ് ഇൻസ്പെക്ടർ പ്രസാദ് മാത്യുവിൻെറ നേതൃത്വത്തിൽ സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. വാലുപറമ്പിൽ റെജിയുടെ പുരയിടത്തിലാണ് ഇത് സൂക്ഷിച്ചിരുന്നത്. റെജി ഓടി രക്ഷപ്പെട്ടു. അടിമാലി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രിവൻറീവ് ഓഫിസർ ഇ.എച്ച്. യൂനുസ്, സിവിൽ എക്സൈസ് ഓഫിസർമാരായ സി.എൻ. ജിൻസൺ, പ്രിൻസ് എബ്രഹാം, റെജി എബ്രഹാം, ജഗൻകുമാർ, പ്രഫുൽ ജോസ്, അഗസ്റ്റിൻ തോമസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. തൊഴിലുറപ്പ്‌ തൊഴിലാളികളുടെ മാർച്ച്‌ കട്ടപ്പന: തൊഴിലുറപ്പ്‌ തൊഴിലാളി യൂനിയൻ ജില്ല കമ്മിറ്റി നേതൃത്വത്തിൽ കട്ടപ്പന ഹെഡ്‌പോസ്റ്റ് ഓഫിസിലേക്ക്‌ മാർച്ച്‌ നടത്തി. ധർണ കർഷക സംഘം ജില്ല പ്രസിഡൻറ് സി.വി. വർഗീസ്‌ ഉദ്‌ഘാടനം ചെയ്‌തു. സി.ഐ.ടി.യു ജില്ല പ്രസിഡൻറ് പി.എസ്. രാജൻ അധ്യക്ഷനായി. തൊഴിലുറപ്പ്‌ പദ്ധതി സംരക്ഷിക്കുക, തൊഴിൽ ദിനങ്ങൾ 250 ആയി വർധിപ്പിക്കുക, മിനിമം കൂലി 600 രൂപയാക്കുക, കൂലി കുടിശ്ശിക ഉടൻ അനുവദിക്കുക, തൊഴിലാളികൾക്ക്‌ പെൻഷൻ പദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്‌. ജില്ല സെക്രട്ടറി നിശാന്ത്‌ വി. ചന്ദ്രൻ, പ്രസിഡൻറ് പ്രഭാ തങ്കച്ചൻ, സംസ്ഥാന കമ്മിറ്റിയംഗം ആൻറപ്പൻ എൻ. ജേക്കബ്‌, എ. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. വീടുകളുടെ താക്കോൽദാനം നടത്തി ചെറുതോണി: പ്രകൃതി ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് റോട്ടറി ക്ലബ് കൊച്ചിൻ മിഡ്ടൗൺ പണികഴിപ്പിച്ച ഏഴുവീടുകളുടെ താക്കോൽ ദാനം മുരിക്കാശ്ശേരിയിൽ നടന്ന ചടങ്ങിൽ ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം നിർവഹിച്ചു. കേരളത്തിൽ ആകെ 80 വീടുകളാണ് റോട്ടറി ക്ലബിൻെറ നേതൃത്വത്തിൽ നിർമിച്ച് നൽകുന്നത്. ഇതിൽ 32 എണ്ണം ഇടുക്കിയിലാണ്. റോട്ടറി ക്ലബ് കൊച്ചിൻ മിഡ്ടൗൺ, റോട്ടറി ക്ലബ് ഓഫ് ബന്ദർ സംഗയ് പെറ്റാനി, മുരിക്കാശ്ശേരി റോട്ടറി ക്ലബ് എന്നിവയുടെ നേതൃത്വത്തിലാണ് വീടുകൾ നിർമിച്ച് നൽകുന്നത്. ഒന്നാം ഘട്ട നിർമാണം പൂർത്തീകരിച്ച വാത്തിക്കുടി പഞ്ചായത്തിലെ ഏഴ് വീടുകളുടെ താക്കോൽദാനമാണ് നടന്നത്. കൊച്ചിൻ മിഡ്ടൗൺ പ്രസിഡൻറ് എബ്രഹാം വെട്ടൂർ അധ്യക്ഷത വഹിച്ചു. രമ്യ വള്ളത്തോൾ, സണ്ണി പൈമ്പിള്ളി, ബെന്നി തടത്തിൽ, അനിൽ വർമ, ബേബി ജോസഫ്, ആർ. ജയശങ്കർ, ബെന്നി, ടി.ആർ. സാബു, ബിജു എബ്രഹാം എന്നിവർ സംസാരിച്ചു. താക്കോൽദാനം നടന്ന ഏഴ് വീടുകളിൽ നാല് വീടുകൾക്കുള്ള സ്ഥലം സൗജന്യമായി സ്നേഹമന്ദിരം ഡയറക്ടർ വി.സി. രാജു നൽകിയതാണ്. മുരിക്കാേശ്ശരി റോട്ടറി ക്ലബ് ഭാരവാഹികളായ ബിജു തോമസ്, ടിേൻറാ വല്ലനാട്ട്, സി.എ. ജോസ്, റെജി കപ്ലക്കാട്ട് തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.