മലർവാടി ചിത്രരചന മത്സരം

തൊടുപുഴ: 'മഴവില്ല് 2019' തൊടുപുഴ ഏരിയതല മത്സര വിജയികൾ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്രമത്തിൽ: കാറ്റഗറി ഒന്ന് -മെഹന ഷരീഫ്, നസ്റിൻ നിയാസ്, നജ ഫർഹാന. കാറ്റഗറി രണ്ട് -ഹയ, അനിരുദ്ധ്, പി.എം. ഉമർ ഫാറൂഖ്. കാറ്റഗറി മൂന്ന് -ബെൻ ആൽബർട്ട്, അലൻ േജാണി, ആലിയ സുൽഫിക്കർ. കാറ്റഗറി നാല് -മുഹമ്മദ് അഫ്സൽ, ഈസ സിദ്ദീഖ്, അൽസാബിത് സുധീർ. കാറ്റഗറി അഞ്ച് -വി.എസ്. ശ്രീകാന്ത്, നെഹ്റിൻ ജാഫർ, മുഹമ്മദ് അസ്ലം. സമാപന യോഗത്തിൽ മലർവാടി ജില്ല രക്ഷാധികാരി ഷാജഹാൻ നദ്വി ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. പി.പി. കാസിം അധ്യക്ഷതവഹിച്ചു. ലൈവ് ടോക് ഷോ: ഗിന്നസിൽ വീണ്ടും കയറാൻ ഡോ. മാടസ്വാമി പീരുമേട്: ആറുമണിക്കൂർ നീളുന്ന ലൈവ് ടോക് ഷോയിലൂടെ ഗിന്നസ് റെേക്കാഡിലെത്താൻ ശ്രമിക്കുകയാണ് ഡോ. മാടസ്വാമി. ഡിസംബർ 11ന് ഏലപ്പാറ മലനാട് ബാങ്ക് ഓഡിറ്റോറിയത്തിൽ ഉച്ചക്ക് രണ്ട് മുതൽ 'ആഗോളതലത്തിൽ ചിന്തിക്കുക പ്രാദേശിക തലത്തിൽ പ്രവർത്തിക്കുക' വിഷയത്തിലാണ് ടോക് ഷോ. 2018ൽ ഫ്ലവേഴ്സ് ടി.വിയിൽ ശ്രീകണ്ഠൻനായർ നടത്തിയ ടോക് ഷോയിലൂടെ ഗിന്നസ് റെക്കോഡ് ഭേദിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. 30മണിക്കൂറും ആറ് മിനിറ്റും നിർത്താതെ പ്രസംഗിച്ച് സ്വാമി ഇടംനേടിയിരുന്നു. ലോകരാജ്യങ്ങൾ നിലവിൽ നേരിടുന്ന പ്രശ്നങ്ങൾക്ക് ടോക് ഷോയിലൂടെ ഉരുത്തിരിയുന്ന പരിഹാരമാർഗങ്ങൾ പുസ്തക രൂപത്തിൽ ഐക്യരാഷ്ട്ര സഭക്ക് കൈമാറാനും ലക്ഷ്യമിടുന്നു. ജില്ലയുടെ ചരിത്രത്തിൽ രണ്ടുപേർക്കാണ് ഗിന്നസ് റെേക്കാഡുള്ളത്. രണ്ടുപേരും പീരുമേടുകാരാണ്. 245 രാജ്യങ്ങളിലെ ടെലിഫോൺ കാർഡുകൾ ശേഖരിച്ച സുനിൽ ജോസഫാണ് രണ്ടാമൻ. അഴിമതി: യു.ഡി.എഫ് ഭരണസമിതിക്കെതിരെ സി.പി.എം മാര്‍ച്ച് അടിമാലി: യു.ഡി.എഫ് നേതൃത്വത്തിലെ പഞ്ചായത്ത് ഭരണസമിതിക്കെതിരെ അഴിമതി ആരോപിച്ച് സി.പി.എം നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫിസിലേക്ക് ബഹുജന മാര്‍ച്ച് നടത്തി. ജില്ല കമ്മിറ്റി അംഗം എം.എൻ. മോഹനന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പഞ്ചായത്ത് ഓഫിസിന് മുന്നിൽ ധര്‍ണ നടത്തി. സമരസമിതി കണ്‍വീനര്‍ എം. കമറുദ്ദീൻ അധ്യക്ഷതവഹിച്ചു. ഏരിയ സെക്രട്ടറി ടി.കെ. ഷാജി, ചാണ്ടി പി.അലക്സാണ്ടര്‍, സി.ഡി. ഷാജി, ടി.കെ. സുധേഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജലനിധി ശുദ്ധജല വിതരണ പദ്ധതിയിലെ അഴിമതി അന്വേഷിക്കുക, തൊഴിലുറപ്പ്-ജലനിധി പദ്ധതികളിലെ നിയമനത്തിന് കോഴ ഇടപാട് വിജിലന്‍സ് അന്വേഷിക്കുക, ഗ്രാമസഭ ലിസ്റ്റിലെ ഗുണഭോക്താക്കളെ തെരഞ്ഞെടുത്തതിലെ പക്ഷപാതിത്വം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.