ജർമനിയിൽ ജോലി വാഗ്‌ദാനം ചെയ്‌ത്‌ പണം തട്ടി; കണ്ണൂര്‍ സ്വദേശി പിടിയില്‍

തൊടുപുഴ: ജര്‍മനിയില്‍ ജോലി വാഗ്‌ദാനം ചെയ്‌ത്‌ പണം തട്ടിയ കേസില്‍ കണ്ണൂര്‍ സ്വദേശി പിടിയില്‍. ഇടച്ചേരി ദേശം പു ഴാതി സുരഭി വീട്ടില്‍ ദിവിഷിതാണ് പിടിയിലായത്‌. അരിക്കുഴ മേക്കാട്ട്‌ സ്വദേശി അമലിൻെറ പരാതിയിലാണ്‌ അറസ്റ്റ്. ജോലി ലഭിക്കാനായി ഒന്നരലക്ഷം രൂപ അമല്‍ പ്രതിക്ക് കൈമാറി. എന്നാൽ, ജര്‍മനിയിലെ ജോലിക്ക്‌ സാധ്യത കുറവാണെന്നും അതിനാല്‍ കാനഡയില്‍ ജോലി നല്‍കാമെന്നുമായി പ്രതി. ഇതിനുവേണ്ടി ആദ്യം 50,000 രൂപയും പിന്നീട്‌ ഒന്നരലക്ഷം രൂപയും കൈപ്പറ്റി. ദിവിഷിത് പറഞ്ഞതനുസരിച്ച്‌ അമല്‍ ഇന്തോനേഷ്യയിലെത്തുകയും ബില്ലി എന്നയാള്‍ക്ക്‌ 2500 ഡോളര്‍ കൈമാറുകയും ചെയ്‌തു. പിന്നീട്‌ ജോലി ശരിയാകാത്തതിനെ തുടര്‍ന്നാണ് അമല്‍ തൊടുപുഴ സ്റ്റേഷനിൽ പരാതി നല്‍കിയത്. മലബാര്‍ മേഖലയില്‍നിന്ന് ഒരു ഡസനിലേറെ യുവതി യുവാക്കളെ ജോലി വാഗ്‌ദാനം ചെയ്‌ത്‌ പ്രതി കബളിപ്പിച്ചതായും പരാതിയുണ്ട്‌. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ജോലി വാഗ്‌ദാനം. സബ്‌ ഇന്‍സ്‌പെക്‌ടര്‍ സി.കെ. രാജുവിൻെറ നേതൃത്വത്തില്‍ സി.പി.ഒമാരായ റഷീദ്‌, അനൂപ്‌ എന്നിവര്‍ ചേര്‍ന്ന് കണ്ണൂരില്‍നിന്നാണ് പ്രതിയെ പിടികൂടിയത്‌. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.