യാത്രക്കാരനെ ആശുപത്രിയിലെത്തിച്ച കെ.എസ്​.ആർ.ടി.സി ജീവനക്കാരെ ആദരിച്ചു

കുമളി: യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരനെ സാഹസികമായി ബസ് ഓടിച്ച് ആശുപത്രിയിൽ എത്തിച്ച കെ. എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസ് ഡ്രൈവർ ജോയ്‌ ജോൺസിനെയും കണ്ടക്ടർ കെ.സി. ജോസിനെയും വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് ആദരിച്ചു. തിങ്കളാഴ്ച പുലർച്ച എറണാകുളത്തുനിന്ന് മധുരക്ക് പോകുകയായിരുന്ന യാത്രക്കാരന് വണ്ടിപ്പെരിയാറ്റിൽവെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. കുമളി സൻെറ് ആഗസ്റ്റിൻ ആശുപത്രിയിലേക്കുള്ള ഇടുങ്ങിയ റോഡ് വഴി ബസ് ഓടിച്ചുകയറ്റി അടിയന്തര ചികിത്സ ലഭ്യമാക്കുകയായിരുന്നു. തുടർന്ന് ഒന്നര മണിക്കൂറിനു ശേഷമാണ് ബസ് മധുരക്ക് പുറപ്പെട്ടത്. കുമളി പഞ്ചായത്ത് ബസ്സ്റ്റാൻഡിൽ നടന്ന സ്വീകരണത്തിന് വ്യാപാരി വ്യവസായി ഏകോപന സമിതി ബ്ലോക്ക് പ്രസിഡൻറ് മജോ കാരിമുട്ടം, യൂത്ത് വിങ് ജില്ല വൈസ് പ്രസിഡൻറ് സനൂപ് പുതുപ്പറമ്പിൽ, സുൽഫിക്കർ, വിജയകുമാർ, രാജേഷ് ലാൽ, സജി വെമ്പള്ളി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.