ജില്ല ആയുര്‍വേദ ആശുപത്രിയില്‍ പ്രസൂതിതന്ത്ര ചികിത്സ പദ്ധതിക്ക്​ തുടക്കം

തൊടുപുഴ: ഭാരതീയ ചികിത്സ വകുപ്പ് തൊടുപുഴ ജില്ല ആയുർവേദ ആശുപത്രിയിൽ നടപ്പാക്കുന്ന പ്രസൂതിതന്ത്ര ചികിത്സ പദ്ധ തി 2019-'20 ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് മാത്യു ജോൺ ഉദ്ഘാടനം ചെയ്തു. ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ.പി. ശുഭ അധ്യക്ഷത വഹിച്ചു. സ്ത്രീരോഗ സംബന്ധമായ അവബോധം സൃഷ്ടിക്കാനാണ് രണ്ടുവർഷം മുമ്പ് മുതൽ സർക്കാർ പ്രസൂതിതന്ത്ര ചികിത്സ പദ്ധതി നടപ്പാക്കിവരുന്നത്. ഡോ. ടെലസ് കുര്യൻെറ നേതൃത്വത്തിൽ സൗജന്യ സ്ത്രീരോഗ ചികിത്സ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 30ന് ഗർഭാശയ-മാറിട-തൈറോയ്ഡ് രോഗങ്ങൾക്കായുള്ള മെഡിക്കൽ ക്യാമ്പ് ജില്ല ആയുർവേദ ആശുപത്രിയിൽ സംഘടിപ്പിക്കുമെന്ന് പ്രസൂതിതന്ത്ര േപ്രാജക്ട് മെഡിക്കൽ ഓഫിസർ എസ്. ശ്രീദേവി അറിയിച്ചു. മുനിസിപ്പൽ ചെയർപേഴ്‌സൻ ജെസി ആൻറണി മുഖ്യപ്രഭാഷണം നടത്തി. ജില്ല ആയുർവേദ ആശുപത്രി സൂപ്രണ്ട് ഡോ. മാത്യൂസ് പി. കുരുവിള, പ്രസൂതിതന്ത്ര പ്രോജക്ട് കൺവീനർ ഡോ. പി. മിനി, മുനിസിപ്പൽ കൗൺസിലർ പി.എ. ഷാഹുൽ ഹമീദ്, തൊടുപുഴ ആയുർവേദ ആശുപത്രി സി.എം.ഒ ഡോ. ഷരീഫ് അഹമദ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.