ശാസ്​ത്രോത്സവം: കരിമണ്ണൂർ സെൻറ്​ ജോസഫ്‌സിന്​ ഒാവറോൾ

ശാസ്ത്രോത്സവം: കരിമണ്ണൂർ സൻെറ് ജോസഫ്‌സിന് ഒാവറോൾ കരിമണ്ണൂർ: തൊടുപുഴ ഉപജില്ല ശാസ്ത്രമേള പൂർത്തിയായപ്പോൾ കര ിമണ്ണൂർ സൻെറ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂളിന് 48 ഇനങ്ങൾക്ക് ഫസ്റ്റ് എ ഗ്രേഡ്. 22 രണ്ടാം സ്ഥാനവും 11 മൂന്നാംസ്ഥാനവും നേടി. 81 ഇനങ്ങൾക്കാണ് എ ഗ്രേഡ് നേടിയത്. 770 പോയേൻറാടെ ഓവറോൾ ചാമ്പ്യൻഷിപ് നേടിയ സ്കൂൾ രണ്ടാം സ്ഥാനക്കാരായ (വഴിത്തല സൻെറ് സെബാസ്റ്റ്യൻസ് ) സ്കൂളിനെക്കാൾ 290 പോയൻറിൻെറ വ്യത്യാസമാണ് നേടിയത്. ശാസ്ത്രം, സാമൂഹിക ശാസ്ത്രം, പ്രവൃത്തി പരിചയം, ഐ.ടി മേള എന്നിവയിൽ ഏറ്റവും കൂടുതൽ പോയൻറ് നേടിയാണ് വിജയം ആവർത്തിച്ചത്. പ്രവൃത്തി പരിചയമേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ആകെ മത്സരിക്കാവുന്ന 20 ഇനങ്ങളിൽ 14നും ഫസ്റ്റ് എ ഗ്രേഡ് നേടി. അധ്യാപകരുടെ ടീച്ചിങ് എയ്ഡ് മത്സരത്തിൽ സാമൂഹിക ശാസ്ത്ര അധ്യാപകൻ ബിജു ജോസഫ് ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കി. ജില്ല ശാസ്ത്രോത്സവം 22, 23 തീയതികളിൽ കരിമണ്ണൂർ സൻെറ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂളിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.