ജില്ലയിലെ പൊതുമരാമത്ത്​ റോഡുകൾക്ക്​ 15 കോടി

തൊടുപുഴ: ജില്ലയിലെ അഞ്ചു മണ്ഡലത്തിെല പൊതുമരാമത്ത് റോഡുകൾക്കായി 15 കോടി അനുവദിച്ചതായി മന്ത്രി ജി. സുധാകരൻ. പൊതുമരാമത്ത് റോഡുകളിലെ റിപ്പയർ ആൻഡ് മെയിൻറനൻസ് പ്രവൃത്തി ഒക്ടോബറോടെ പൂർത്തീകരിക്കണമെന്ന് ചീഫ് എൻജിനീയർ മുതൽ അസി. എൻജിനീയർമാർവരെയുള്ള മുഴുവൻ ഉദ്യോഗസ്ഥർക്കും നേരിട്ട് നിർദേശം നൽകിയിട്ടുണ്ട്. മഴമൂലം തടസ്സപ്പെട്ടാൽ ആവശ്യമെങ്കിൽ സമയം നീട്ടിനൽകും. കേരളത്തിൽ ഇന്നുവരെ നൽകിയതിൽെവച്ച് ഏറ്റവും കൂടുതൽ തുകയാണ് അറ്റകുറ്റപ്പണിക്ക് സർക്കാർ നൽകിയിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു. 2018ലെയും 2019ലെയും മഹാപ്രളയത്തിലും ഉരുൾപൊട്ടലിലും പൊതുമരാമത്ത് വകുപ്പിന് 17,000 കോടിയുടെ നാശനഷ്ടം സംഭവിച്ചതായാണ് കേന്ദ്രസംഘം വിലയിരുത്തിയിട്ടുള്ളത്. കഴിഞ്ഞ മൂന്നുവർഷമായി റിപ്പയർ ആൻഡ് മെയിൻറനൻസ് നടത്തുന്നതുപോലെ കേടായ ഭാഗം പൂർണമായി ഗതാഗതയോഗ്യമാക്കി ടാറിങ് നടത്തണമെന്നും ടാർ ഒഴിച്ച് കുഴി അടക്കുന്ന പ്രക്രിയ ഒഴിവാക്കണമെന്നും മന്ത്രി നിർദേശിച്ചു. ഒക്ടോബർ 31ന് മുമ്പ് കേരളത്തിലെ മുഴുവൻ റോഡുകളും കേടുപാട് ഇല്ലാതാക്കി ഗതാഗതയോഗ്യമാക്കണമെന്നും ചീഫ് എൻജിനീയർ മുതൽ അസി.എൻജിനീയർവരെയുള്ള മുഴുവൻ ഉദ്യോഗസ്ഥരും മേൽനോട്ടം വഹിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. കാറുകൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക് തൊടുപുഴ: കാറുകൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ 9.15ന് ഒളമറ്റം കോടമുള്ളിൽ കടവിനു സമീപം തൊടുപുഴ-പുളിയന്മല സംസ്ഥാനപാതയിലാണ് അപകടം. വെങ്ങല്ലൂർ നരിക്കോട്ടിൽ സുരേഷ് (46), തൊടുപുഴ സ്വദേശികളായ ജോയി, ജയ്സൺ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ നാട്ടുകാർ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. സുരേഷിനെ പിന്നീട് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് കാൽമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഇരുവാഹനങ്ങളിൽനിന്ന് റോഡിൽ വീണ ഓയിൽ തൊടുപുഴ അഗ്നിരക്ഷസേന കഴുകി വൃത്തിയാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.