വണ്ടൻമേട്ടിൽ സുരേഷ് മാനങ്കേരി വൈസ്​ പ്രസി.​

കട്ടപ്പന: വണ്ടൻമേട് പഞ്ചായത്ത് വൈസ് പ്രസിഡൻറായി യു.ഡി.എഫിലെ സുരേഷ് മാനങ്കേരിയെ െതരഞ്ഞെടുത്തു. എതിർ സ്ഥാനാർഥി എൽ.ഡി.എഫിലെ അജോ വർഗീസിനെ നാലിനെതിരെ എട്ട് വോട്ടിനാണ് സുരേഷ് തോൽപിച്ചത്. കോൺഗ്രസ് അംഗമാണ് സുരേഷ് മാനങ്കേരി. കേരള കോൺഗ്രസിലെ സി.ജി. ഗിരീഷ് രാജിെവച്ചതിനെ തുടർന്നാണ് വൈസ് പ്രസിഡൻറ് െതരഞ്ഞെടുപ്പ് നടന്നത്. ബുധനാഴ്ച രാവിലെ 11ന് നടന്ന തെരഞ്ഞെടുപ്പിൽ 18 അംഗ പഞ്ചായത്തിലെ 16 അംഗങ്ങൾ പങ്കെടുത്തു. എൽ.ഡി.എഫിലെ ഒരംഗം രാജിവെക്കുകയും ആരോഗ്യപ്രശ്‌നങ്ങൾ മൂലം മറ്റൊരംഗം വിട്ടുനിൽക്കുകയും ചെയ്തു. ബി.ജെ.പി സ്ഥാനാർഥി അറുമുഖം കണ്ണൻ മൂന്ന് വോട്ട് നേടിയപ്പോൾ സ്വതന്ത്ര സ്ഥാനാർഥിയുടെ വോട്ട് അസാധുവായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.