മറയൂര്‍ ശര്‍ക്കരയുടെ പരിശുദ്ധി സംരക്ഷിക്കണം ^മന്ത്രി വി.എസ്. സുനില്‍കുമാര്‍

മറയൂര്‍ ശര്‍ക്കരയുടെ പരിശുദ്ധി സംരക്ഷിക്കണം -മന്ത്രി വി.എസ്. സുനില്‍കുമാര്‍ കാന്തല്ലൂർ: മറയൂർ ശർക്കരയുടെ പരിശ ുദ്ധി സംരക്ഷിച്ച് മുന്നോട്ടുപോകണമെന്നും സൗന്ദര്യമല്ല ഗുണമാണ് മറയൂർ ശർക്കരയുടെ പ്രത്യേകതയെന്നും കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ. കാന്തല്ലൂർ കോവിൽക്കടവിൽ മറയൂർ ശർക്കരയുടെ ഭൗമസൂചിക പദവി വിളംബര ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പരമ്പരാഗത രീതിയിൽ ഉൽപാദിപ്പിക്കുന്ന മറയൂർ ശർക്കര ഭൗമസൂചിക പദവിയിൽ ഇടംപിടിച്ചതിനാൽ ലോകോത്തര നിലവാരത്തിലേക്ക് എത്തും. മറയൂർ ശർക്കരയെന്ന പേരിൽ തമിഴ്നാട്ടിൽനിന്നടക്കം കച്ചവടക്കാർ വ്യാജ ശർക്കര എത്തിക്കുന്നത് ശിക്ഷാർഹമാണ്. ഹൈട്രോസ് എന്ന രാസവസ്തു ഉപയോഗിച്ച് നിർമിക്കുന്ന ശർക്കര മറയൂർ ശർക്കരയുടെ ജി.ഐ രജിസ്ട്രേഷൻെറ മറവിൽ തെറ്റിദ്ധരിപ്പിച്ച് വിറ്റഴിക്കാൻ ശ്രമിച്ചാൽ രണ്ടുലക്ഷം രൂപ വരെ പിഴ ഈടാക്കുമെന്നും രണ്ടുവർഷം വരെ തടവ് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. എസ്. രാജേന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. മറയൂർ ശർക്കരയുടെ അംഗീകൃത ലോഗോ പ്രകാശനം, ഭൗമസൂചിക ഉൽപന പ്രകാശനം, ഭൗമസൂചിക ഫാക്ട് ഷീറ്റ് പ്രകാശനം എന്നിവ നടന്നു. ദേവികുളം ബ്ലോക്ക് വൈസ് പ്രസിഡൻറ് ഉഷ ഹൻെറി ജോസഫ്, മറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ. ആരോഗ്യദാസ്, കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് ഡെയ്സി റാണി രാജേന്ദ്രൻ, ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡൻറ് ശ്രീദേവി അൻപുരാജ്, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, പ്രിൻസിപ്പൽ കൃഷി ഓഫിസർ ആൻസി ജോൺ, കാർഷിക സർവകലാശാല പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, കർഷക സംഘം പ്രതിനിധികൾ, കരിമ്പ് ഉൽപാദക വിപണന സംഘം പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.