ചില്ലിത്തോട് പട്ടികജാതി കോളനിക്ക്​ പട്ടയം; യോഗം ചേർന്നു

അടിമാലി: പഞ്ചായത്തിലെ ചില്ലിത്തോട് പട്ടികജാതി കോളനിക്കാർക്ക് പട്ടയം ലഭിക്കാൻ നടപടിക്രമങ്ങൾ ചർച്ച ചെയ്യാൻ ആല ോചന യോഗം ചേർന്നു. എസ്. രാജേന്ദ്രൻ എം.എൽ.എ പങ്കെടുത്ത യോഗം സ്ഥിതിഗതികൾ വിലയിരുത്തി. പട്ടയ നടപടി സംബന്ധിച്ച പരാതികൾ ബോധിപ്പിക്കാൻ കോളനി നിവാസികൾ മുഖ്യമന്ത്രി, റവന്യൂ മന്ത്രി, പട്ടികജാതി ക്ഷേമ മന്ത്രി, വൈദ്യുതി മന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. 50 വർഷം പഴക്കമുള്ള കോളനി നിവാസികളെ പട്ടയ വിഷയത്തിൽ അവഗണിക്കുന്നെന്ന പരാതിയാണ് പ്രദേശത്തെ 236ഓളം കുടുംബങ്ങൾക്കുള്ളത്. പട്ടയം ലഭ്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കോളനി നിവാസികളുടെയും വിവിധ രാഷ്ട്രീയ പ്രതിനിധികളുടെയും നേതൃത്വത്തിൽ യോഗം ചേര്‍ന്നത്. പട്ടിക ജാതിക്കാർക്കായി വകുപ്പ് നൽകിയ ഭൂമിയാണെന്നും നിലവിൽ കുടുംബങ്ങളുടെ കൈവശമുള്ള രേഖെവച്ച് പട്ടയം ലഭിക്കാനുള്ള ശ്രമം നടത്തുമെന്നും എം.എൽ.എ പറഞ്ഞു.1974-'75ല്‍ പട്ടികജാതി വകുപ്പ് 90 കുടുംബങ്ങൾക്കായിരുന്നു ചില്ലിത്തോട്ടിൽ ഭൂമി അനുവദിച്ചത്. 236 കുടുംബങ്ങൾ ഇവിടെ പട്ടയത്തിനായി കാത്തിരിക്കുന്നു. അനുവദിക്കപ്പെട്ട ഭൂമി മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷൻെറ പരിധിയിൽ വരുന്നെന്ന കാരണം ചൂണ്ടിക്കാട്ടി കാലങ്ങളായി തങ്ങളെ അവഗണിക്കുന്നുവെന്നാണ് കോളനിക്കാരുടെ പരാതി. എസ്. രാജേന്ദ്രൻ എം.എൽ.എ മുഖ്യരക്ഷാധികാരിയായി 21 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.