തേക്കടിയിലെ ലഘുഭക്ഷണശാല: മന്ത്രി ഇടപെട്ടിട്ടും പൂർത്തിയാക്കാനായില്ല

കുമളി: വനം മന്ത്രിക്ക് മുന്നിൽ എം.എൽ.എ പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല. തേക്കടി ലഘുഭക്ഷണശാലയുടെ നിർമാണം നിലച ്ചു. വനംവകുപ്പിനു വേണ്ടി സംസ്ഥാന ഹൗസിങ് ബോർഡ് ഏറ്റെടുത്ത് നടത്തിയിരുന്ന ലഘുഭക്ഷണശാല കെട്ടിടത്തി​െൻറ നിർമാണമാണ് മന്ത്രി പോയതിനുപിന്നാലെ നിലച്ചത്. തമിഴ്നാടി​െൻറ തടസ്സവാദങ്ങൾക്കുശേഷം ഏറെ വൈകിയാണ് നിർമാണം പുനരാരംഭിക്കാനായത്. ആധുനിക ഭക്ഷണശാല, വനം-വന്യജീവി സംരക്ഷണ പ്രാധാന്യം വ്യക്തമാക്കുന്ന ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ ആംഫി തിയറ്റർ, ശൗചാലയങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് കഫറ്റീരിയ കോംപ്ലക്സ്. ഒന്നരക്കോടിയിലധികം െചലവിൽ ഇരുനില ബോട്ടി​െൻറ മാതൃകയിലാണ് നിർമാണം. വനംവകുപ്പി​െൻറ മിക്ക നിർമാണങ്ങളും ഇഴയുകയാണെന്നും വേഗത്തിലാക്കാൻ ഇടപെടണമെന്നും അടുത്തിടെ തേക്കടിയിൽ നടന്ന യോഗത്തിൽ വനംമന്ത്രിക്ക് മുന്നിൽ ഇ.എസ്. ബിജിമോൾ എം.എൽ.എ ആവശ്യപ്പെട്ടിരുന്നു. നിർമാണം വേഗത്തിലാക്കുമെന്ന് മന്ത്രി പറഞ്ഞതിനുപിന്നാലെയാണ് നിലച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.