ലൈഫ്​ പദ്ധതി: വനിത പഞ്ചായത്ത്​ സെക്രട്ടറിയെ അഞ്ചര മണിക്കൂർ ബന്ദിയാക്കി

പഞ്ചായത്ത് അംഗത്തെ ഒാഫിസിനകത്ത് സമരക്കാർ കൈയേറ്റം ചെയ്തത് സംഘർഷത്തിനിടയാക്കി തൊടുപുഴ: സി.പി.എം നേതൃത്വത്തി ൽ ആലക്കോട് പഞ്ചായത്ത് വനിത സെക്രട്ടറിയെ ഒാഫിസിൽ തടഞ്ഞുെവച്ചത് അഞ്ചര മണിക്കൂർ. ലൈഫ് പദ്ധതിയിൽ വീട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഉപരോധം. ആലക്കോട് മൊടയാനിയിൽ ക്രിസ്റ്റീനക്ക് പഞ്ചായത്ത് അനുവദിച്ച വീടാണ് വിവാദമായത്. ക്രിസ്റ്റീനയും വികലാംഗനായ സഹോദരൻ സ്റ്റെഫിൻ െഎസക്കും താമസിക്കുന്നത് പട്ടയമില്ലാത്ത റവന്യൂ ഭൂമിയിലാണ്. മാതാപിതാക്കൾ ഇവരോടൊപ്പമില്ല. പട്ടയമില്ലാത്ത ഭൂമിയായതിനാൽ വീട് നിർമിക്കാൻ താലൂക്ക് ഒാഫിസിൽനിന്ന് കൈവശരേഖ സമ്പാദിച്ചു. അതിനിടെ ചിലർ ഇവർക്ക് സ്വന്തമായി ഭൂമിയുെണ്ടന്ന പരാതിയുമായി റവന്യൂ അധികൃതരെ സമീപിക്കുകയായിരുന്നു. തുടർന്ന് കൈവശാവകാശം റദ്ദുചെയ്തു. ഇതോടെ വീട് നിർമാണം അനിശ്ചിതത്വത്തിലായി..............സഹോദരങ്ങളുടെ പിതാവി​െൻറ പേരിൽ ആലക്കോട് പഞ്ചായത്തിൽ നാല് സ​െൻറ് സ്ഥലമുള്ളതായി റവന്യൂ ഉദ്യോഗസ്ഥരുടെ അേന്വഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഇൗ സ്ഥലത്തേക്ക് വഴിയില്ലാത്തതിനാൽ വീട് നിർമിക്കാനോ താമസിക്കാനോ പറ്റില്ലെന്ന് പറയുന്നു. ഇൗ സാഹചര്യത്തിൽ പ്രത്യേക പരിഗണന നൽകി ക്രസ്റ്റീനക്കും സഹോദരനും വീട് പണിയാൻ കൈവശരേഖ നൽകണമെന്നാണ് നാട്ടുകാരുടെ നിലപാട്. എന്നാൽ, മറ്റൊരു സ്ഥലമുണ്ടായിരിക്കെ ഇതിനു തടസ്സമുണ്ടെന്നാണ് അധികൃതരുടെ നിലപാട്. ഇത് പഞ്ചായത്ത് സെക്രട്ടറിയടക്കം വ്യക്തമാക്കിയിട്ടും സി.പി.എം നേതൃത്വത്തിൽ തടയാനെത്തിയവർ വിട്ടുകൊടുക്കാൻ തയാറായില്ല. തിങ്കളാഴ്ച രാവിലെ 11ന് ആരംഭിച്ച സമരം തഹസിൽദാർ ഇടപെട്ടതിനെ തുടർന്ന് വൈകീട്ട് നാലരക്കാണ് അവസാനിച്ചത്. നേരേത്ത പൊലീെസത്തി ഒത്തുതീർപ്പിനു ശ്രമിച്ചെങ്കിലും സമരക്കാർ വഴങ്ങിയില്ല. തഹസിൽദാർ എത്തി ഉറപ്പ്നൽകണമെന്നായിരുന്നു ആവശ്യം. അതിനിടെ പ്രശ്നത്തിൽ ഇടപെടാൻ എത്തിയ ഒരു പഞ്ചായത്ത് അംഗത്തെ ഒാഫിസിനകത്ത് സമരക്കാർ കൈയേറ്റം ചെയ്തത് സംഘർഷത്തിനിടയാക്കി. തഹസിൽദാർ എത്തി സമരക്കാർക്ക് നിയമതടസ്സം വിശദീകരിച്ച് കൊടുത്തു. വിഷയം കലക്ടറുടെ പരിഗണനക്ക് വിടാമെന്നും അറിയിച്ചു. സി.പി.എം ഏരിയ കമ്മിറ്റി അംഗം ശിവൻ നായർ, ലോക്കൽ സെക്രട്ടറി അബ്ദുൽ റസാഖ്, എൻ.കെ. മുഹമ്മദ് തുടങ്ങിയവർ സമരത്തിനു നേതൃത്വം നൽകി. അതേസമയം, തനിക്ക് നിയമത്തിന് വിധേയമായേ പ്രവർത്തിക്കാൻ കഴിയൂ എന്ന് പഞ്ചായത്ത് സെക്രട്ടറി വി.െക. വത്സമ്മ പറഞ്ഞു. കൈവശാവകാശരേഖ നൽകിയതും പിന്നീട് റദ്ദാക്കിയതും റവന്യൂ അധികൃതരാണ്. കാര്യങ്ങൾ വിശദീകരിച്ചിട്ടും സമരക്കാർ തന്നെ ബന്ദിയാക്കുകയായിരുന്നു എന്ന് അവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.