കെ.എസ്.ആർ.ടി.സി ബസിൽനിന്ന്​ 25 കിലോ പുകയില ഉൽപന്നം പിടികൂടി

കുമളി: തമിഴ്നാട്ടിൽനിന്ന് കുമളിയിലേക്ക് വന്ന കെ.എസ്.ആർ.ടി.സി ബസിൽനിന്ന് 25 കിലോ പുകയില ഉൽപന്നങ്ങൾ എക്സൈസ് അധികൃ തർ പിടികൂടി. തിങ്കളാഴ്ച വൈകീട്ട് 5.45ഓടെയാണ് അതിർത്തി ചെക്ക്പോസ്റ്റിൽനിന്ന് പുകയില ഉൽപന്നങ്ങൾ കണ്ടെടുത്തത്. ബസിൽ പരിശോധന നടക്കുന്നതിനിടെ ഉൽപന്നങ്ങൾ കടത്താൻ ശ്രമിച്ചയാൾ രക്ഷപ്പെട്ടു. പിടിച്ചെടുത്ത ഉൽപന്നങ്ങൾക്ക് കാൽലക്ഷത്തോളം വിലവരുമെന്ന് അധികൃതർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.