കെയർ ഹോം പദ്ധതിക്ക്​ തുടക്കം പ്രളയപ്രതിസന്ധി കേരളം ഒറ്റക്കെട്ടായി മറികടക്കും ^മന്ത്രി മണി

കെയർ ഹോം പദ്ധതിക്ക് തുടക്കം പ്രളയപ്രതിസന്ധി കേരളം ഒറ്റക്കെട്ടായി മറികടക്കും -മന്ത്രി മണി ഇടുക്കി: പ്രളയത്ത െ തുടര്‍ന്നുണ്ടായ പ്രതിസന്ധി കേരളം ഒറ്റക്കെട്ടായി മറികടക്കുമെന്നും ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി എം.എം. മണി പറഞ്ഞു. സഹകരണ വകുപ്പി​െൻറ പ്രളയബാധിതര്‍ക്കുള്ള കെയര്‍ ഹോം ഭവനനിര്‍മാണ പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം വാഴത്തോപ്പില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സഹായിക്കേണ്ടവര്‍ കാര്യമായി സഹായിച്ചില്ല എന്നുകരുതി നാം മുന്നോട്ടുപോകാതിരിക്കില്ല. നമ്മളെല്ലാവരും ഒറ്റക്കെട്ടായി ചുമതലകള്‍ നിറവേറ്റുമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുെട ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും മികച്ച രീതിയിലാണ് സംഭാവന നല്‍കിയെതന്നും ഇതേവരെ അതിനു കഴിയാത്തവര്‍ ഇനിയും മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ റോഡുകളുടെ പുനർനിര്‍മാണത്തിനായി 3000 കോടി നല്‍കിക്കഴിഞ്ഞെന്നും നിര്‍മാണം നല്ല രീതിയില്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ റോഷി അഗസ്റ്റിൻ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജോയ്‌സ് ജോര്‍ജ് എം.പി മുഖ്യപ്രഭാഷണം നടത്തി. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആഗസ്തി അഴകത്ത്, എ.ഡി.എം പി.ജി. രാധാകൃഷ്ണന്‍, കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍ ബോര്‍ഡ് അംഗം സി.വി. വര്‍ഗീസ്, വാഴത്തോപ്പ് സര്‍വിസ് സഹരണ ബാങ്ക് പ്രസിഡൻറ്, ജോര്‍ജ് പോള്‍, പി.എ.എ.സി.എസ് സെക്രട്ടറി റോമിയോ സെബാസ്റ്റ്യൻ, ജോയൻറ് രജിസ്ട്രാര്‍ കെ.കെ. സന്തോഷ്, ജോയൻറ് ഡയറക്ടര്‍ വി.കെ. ഗീത, അസി. രജിസ്ട്രാര്‍ ഡോ. എ. പ്രവീണ്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍ എസ്. ഷേര്‍ളി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലയില്‍ 212 പേര്‍ക്കാണ് ഇൗ പദ്ധതി പ്രകാരം മാത്രം വീട് വെച്ചു നല്‍കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.