മങ്ങാട്ടുകവല ബസ് ​സ്​റ്റാൻഡ്​ ഷോപ്പിങ്​ കോംപ്ലക്​സ്​ നിർമാണോദ്​ഘാടനം ഇന്ന്​

തൊടുപുഴ: പ്രഥമ ജനകീയ കൗൺസിൽ വിഭാവനം ചെയ്ത മങ്ങാട്ടുകവല ബസ് സ്റ്റാൻഡിലെ ഷോപ്പിങ് കോംപ്ലക്സ് നിർമാണം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ആരംഭിക്കും. ചെയർപേഴ്സൻ മിനി മധു ഉദ്ഘാടനം ചെയ്യും. 11 കോടി മുടക്കി 46,500 ചതുരശ്രയടിയിൽ മൂന്ന് നിലയിലായാണ് സമുച്ചയം നിർമിക്കുന്നത്. കെ.യു.ആർ.ഡി.എഫ്.സിയിൽനിന്ന് ലഭ്യമായ വായ്പ ഉപയോഗിച്ചാണ് നിർമാണം. നഗരസഭയുടെ തനത് വരുമാനം വർധിപ്പിക്കാനും പട്ടണത്തി​െൻറ വികസനത്തിനും ഈ ഷോപ്പിങ് കോംപ്ലക്സ് ഉപകരിക്കുമെന്ന് നഗരസഭ അധ്യക്ഷ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.