പുനരധിവാസം: വാഴത്തോപ്പ് കെ.എസ്​.ഇ.ബി ക്വാർട്ടേഴ്സിൽ പാർപ്പിച്ചവർക്ക്​ ​ദുരിതം

ചെറുതോണി: സർക്കാറി​െൻറയും പഞ്ചായത്തുകളുടെയും സഹായം വിളിപ്പാട് അകലെ നിൽക്കുേമ്പാൾ അടിസ്ഥാന സൗകര്യമില്ലാതെ ദുരിതജീവിതം നയിക്കുകയാണ് വൈദ്യുതി ബോർഡി​െൻറ ക്വാർട്ടേഴ്സുകളിൽ കഴിയുന്ന ഭവനരഹിതർ. പ്രകൃതിദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കായാണ് ജില്ല ഭരണകൂടം കെ.എസ്.ഇ.ബിയുടെ ഒഴിഞ്ഞ ക്വാർട്ടേഴ്സുകൾ അനുവദിച്ചത്. 70ഒാളം കുടുംബങ്ങൾക്കാണ് ക്വാർട്ടേഴ്സുകൾ നൽകിയത്. പല ക്വാർട്ടേഴ്സുകൾക്കും ടോയ്ലറ്റ് ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങളില്ല. സൗകര്യം സ്വന്തമായി ഒരുക്കേണ്ട സ്ഥിതിയിലാണ് വികലാംഗനായ ജോർജ് ഉൾപ്പെടെ താമസക്കാർ. അന്നന്ന് ജോലിചെയ്ത് കിട്ടുന്ന പണം ഉപയോഗിച്ചാണ് പലരും ഉപജീവനം നടത്തുന്നത്. ഇതിൽ പലരും രോഗികളുമാണ്. വൈദ്യുതിയും വെള്ളവുമില്ലാത്ത ചോർന്നൊലിക്കുന്ന അടിസ്ഥാന സൗകര്യം ഇല്ലാത്ത ക്വാർട്ടേഴ്സുകളിൽ താമസിക്കുന്നവരുടെ അവസ്ഥ ദയനീയമാണ്. ജില്ല ഭരണകൂടം പുനരധിവസിപ്പിച്ച ജനങ്ങൾക്ക് അടിസ്ഥാന സൗകര്യം ഏർപ്പെടുത്താൻ ബാധ്യതയുള്ള ഗ്രാമപഞ്ചായത്തും ഇവരുടെ ദുരിതങ്ങൾക്കുനേരെ മുഖം തിരിക്കുന്നതായി ആക്ഷേപമുണ്ട്. പുനരധിവസിപ്പിക്കപ്പെട്ട കുടുംബങ്ങൾക്ക് അടിയന്തരമായി വെള്ളവും വൈദ്യുതിയും ടോയ്ലറ്റ് സൗകര്യവും ഏർപ്പെടുത്തണമെന്ന് താമസക്കാരാവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.