ദേശീയ കടുവ സംരക്ഷണ അതോറിറ്റി ഉന്നത ഉദ്യോഗസ്ഥർ തേക്കടിയിൽ

കുമളി: ദേശീയ കടുവ സംരക്ഷണ അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥർ പെരിയാർ കടുവ സങ്കേതത്തിലെത്തി. നാഷനൽ ടൈഗർ കൺസർവേഷൻ അതോറിറ്റി (എൻ.ടി.സി.എ) മെംബർ സെക്രട്ടറിയും അഡീ. ഡയറക്ടർ ജനറലുമായ അനൂപ് കുമാർ നായിക്, ഇൻസ്പെക്ടർ ജനറൽ അമിത് മല്ലിക് എന്നിവരാണ് തേക്കടിയിലെത്തിയത്. മൂന്നാർ, ഇരവികുളം മേഖലകളിലെ സന്ദർശനത്തിനുശേഷമാണ് ഇവർ തേക്കടിയിലെത്തിയത്. കടുവ സങ്കേതത്തിലെ കമാൻഡോ ഫോഴ്സ്, ഡോഗ് സ്ക്വാഡ് എന്നിവയുടെ പ്രവർത്തനം ഇരുവരും വിലയിരുത്തി. മുല്ലപ്പെരിയാർ ജലനിരപ്പ് 142ൽ എത്തിയതോടെ നശിച്ച വനഭൂമി സംബന്ധിച്ച് സംഘം വിലയിരുത്തി. വൈകീട്ട് കടുവ സങ്കേതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വിലയിരുത്താനായി ഉന്നത ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും യോഗങ്ങളിൽ ഇരുവരും പങ്കെടുത്തു. ശനിയാഴ്ച കടുവ സങ്കേതത്തിലെ വള്ളക്കടവ്, ഗവി പ്രദേശങ്ങൾ സന്ദർശിച്ച ശേഷം ഉദ്യോഗസ്ഥർ മടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.