സ്​റ്റേഡിയം സ്​ഥലമെടുപ്പ്​: കേരള കോണ്‍ഗ്രസ്​ എമ്മിൽ പൊട്ടിത്തെറി

കട്ടപ്പന: നഗരസഭ സ്‌റ്റേഡിയം നിര്‍മാണത്തിന് വള്ളക്കടവില്‍ കണ്ടെത്തിയ സ്ഥലത്തി​െൻറ പേരില്‍ കേരള കോണ്‍ഗ്രസ് എമ്മിൽ വിഭാഗീയത രൂക്ഷമാകുന്നു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ചേര്‍ന്ന മണ്ഡലം കമ്മിറ്റി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്തപ്പോൾ നേതാക്കള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായി. മണ്ഡലം ജനറല്‍ സെക്രട്ടറി ജോയി കുടക്കച്ചിറയെ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. എന്നാല്‍, ജനറല്‍ സെക്രട്ടറിയുടെ കൈവശമിരുന്ന മിനിറ്റ്സ് ബുക്ക് മണ്ഡലം പ്രസിഡൻറ് മനോജ് എം. തോമസ് പിടിച്ചുപറിക്കുകയും കീറി നശിപ്പിക്കുകയും ജനറല്‍ സെക്രട്ടറിയെ പുറത്താക്കിയതായി പ്രഖ്യാപിക്കുകയുമായിരുന്നെന്ന് ഒരു വിഭാഗം നേതാക്കള്‍ ആരോപിച്ചു. പാര്‍ട്ടി ഭരണഘടന അനുസരിച്ച് തെരഞ്ഞെടുത്ത ഓഫിസ് ചാര്‍ജുള്ള ജനറല്‍ സെക്രട്ടറിയെ പുറത്താക്കാന്‍ മണ്ഡലം പ്രസിഡൻറിന് അധികാരമില്ല. പ്രളയദുരിതത്തി​െൻറ സാഹചര്യത്തില്‍ സ്‌റ്റേഡിയത്തിന് സ്ഥലമെടുപ്പുമായി മുന്നോട്ട് പോകുന്നത് ഗൂഢലക്ഷ്യത്തോടെയാണെന്നും സ്ഥലമെടുപ്പ് നിര്‍ത്തിെവക്കണമെന്നും നേതാക്കള്‍ പറഞ്ഞു. ബസ് സ്റ്റാൻഡ്, നഗരസഭ കാര്യാലയം എന്നിവക്കുവേണ്ടി ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് വായ്പയെടുത്ത തുക തിരിച്ചടക്കാന്‍ നഗരസഭ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് വീണ്ടും കോടിക്കണക്കിന് രൂപയുടെ ബാധ്യത വരുത്തിവെക്കുന്നത്. 40 വര്‍ഷം മുമ്പ് ഏറ്റെടുത്ത മുനിസിപ്പല്‍ ഓഫിസിന് മുന്നിലുള്ള സ്‌റ്റേഡിയം ഇതുവരെ പണി പൂര്‍ത്തിയായിട്ടില്ല. അമര്‍ജവാന്‍ റോഡ് സംരക്ഷണഭിത്തിയിടിഞ്ഞ് അപകടാവസ്ഥയിലായിട്ട് ആറ് മാസം പിന്നിട്ടു. നഗരത്തിലും പരിസരത്തും ശുദ്ധജലം എത്തിക്കുന്നതിനും കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ തിരക്കിട്ട് സ്‌റ്റേഡിയം നിര്‍മിക്കാന്‍ സ്ഥലമേറ്റെടുക്കുന്നത് ലക്ഷങ്ങള്‍ തട്ടിയെടുക്കാനാണെന്നും അവർ ആരോപിക്കുന്നു. മണ്ഡലം പ്രസിഡൻറി​െൻറ തെറ്റായ നടപടിയില്‍ പ്രതിഷേധിച്ച് 32ഓളം പേരാണ് മണ്ഡലം കമ്മിറ്റിയില്‍നിന്ന് ഇറങ്ങിപ്പോയത്. സ്ഥലമെടുപ്പ് സംബന്ധിച്ച് സംസ്ഥാന, ജില്ല കമ്മിറ്റികള്‍ക്ക് പരാതി നല്‍കിയതായി സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം തോമസ് പെരുമന, സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം സിനു വാലുമ്മേൽ, ജില്ല സെക്രട്ടറിമാരായ ടി.ജെ. ജേക്കബ്, ഫിലിപ്പ് മലയാറ്റ്, സംസ്ഥാന സമിതി അംഗം ചെറിയാന്‍ പി. ജോസഫ്, മാത്തുക്കുട്ടി വാഴയിൽ, ജോയി കുടക്കച്ചിറ, പി.ടി. ഡൊമിനിക്, വി.ടി. തോമസ്, ജോര്‍ജുകുട്ടി തോണക്കര എന്നിവര്‍ പറഞ്ഞു. മഴയിൽ വീട് തകർന്നു മറയൂർ: കനത്ത മഴയിൽ വീട് തകർന്നു. കാന്തല്ലൂർ ഗ്രാമത്തിൽ മുത്തമ്മയുടെ വീടാണ് തകർന്നത്. തിങ്കളാഴ്ച ഉച്ചക്ക്് രണ്ടോടെ വീട് ഇടിയുകയായിരുന്നു. മുത്തമ്മ മുറിക്കകത്ത് ഉണ്ടായിരുന്നെങ്കിലും അപകടമുണ്ടായില്ല. വീടിനോട് ചേർന്ന ശുചിമുറി പൂർണമായും തകർന്നു. തൊട്ടടുത്ത ചിന്നു വേല​െൻറ വീടും അപകടാവസ്ഥയിലാണ്. നക്ഷത്രആമയെ കൈവശംവെച്ചവർക്ക് 20,000 രൂപ പിഴ മറയൂർ: നക്ഷത്രആമയെ പിടികൂടി കൈവശം വെച്ചവർക്ക് വനം വകുപ്പ് 20,000 രൂപ പിഴയീടാക്കി. മറയൂർ ബാബുനഗർ സ്വദേശി മൂർത്തി, ശശി എന്നിവർക്കാണ് തമിഴ്നാട് വനം വകുപ്പ് പിഴ ചുമത്തിയത്. കഴിഞ്ഞദിവസം ആനമല ടൈഗർ റിസർവിൽ റോഡരികിൽ കണ്ടെത്തിയ നക്ഷത്രആമയെ ഇവർ പിടികൂടുകയായിരുന്നു. കേരള ഫോറസ്റ്റ് ചെക്ക്പോസ്റ്റിൽ വനംവകുപ്പ് പരിശോധനയിലാണ് ആമയെ കണ്ടെത്തിയത്. തുടർന്നാണ് പിഴ അടപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.