അൻഷ വി. തോമസിനെ അനുമോദിച്ചു

ചെറുതോണി: ചെങ്ങന്നൂരിൽ പ്രളയത്തിൽ കുടുങ്ങിയ അറുനൂറിലധികം ആളുകളെ രക്ഷപ്പെടുത്താൻ പ്രയത്നിച്ച എയർഫോഴ്സ് സ്ക്വാഡ്രൻ ലീഡർ അൻഷ വി. തോമസിനെ പഴയരിക്കണ്ടത്തെ വീട്ടിലെത്തി റോഷി അഗസ്റ്റിൻ എം.എൽ.എ അനുമോദിച്ചു. പ്രതികൂല കാലാവസ്ഥയിലും ഹെലികോപ്ടർ ഉപയോഗിച്ച് രക്ഷാപ്രവർത്തനത്തി​െൻറ നേതൃത്വം ഏറ്റെടുത്ത അൻഷ ഇടുക്കി കഞ്ഞിക്കുഴി സ്വദേശിനിയാണ്. ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി എൻജിനീയറിങ് കോളജിൽ പഠനം പൂർത്തിയാക്കി കോയമ്പത്തൂർ ദക്ഷിണവ്യോമ കമാൻഡിൽ കമ്യൂണിക്കേഷൻ വിഭാഗത്തിൽ നാലുവർഷമായി ജോലി ചെയ്യുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.