??????????? ?????? ????????????????? ??.?? ????????? ???????? ???????? ?????????????? ?????????????

പത്തുദിവസംകൊണ്ട് പതിനായിരത്തിലധികം പ്ലാസ്​റ്റിക്​ കുപ്പികൾ ശേഖരിച്ച് വിദ്യാർഥികൾ

നെ​ടു​ങ്ക​ണ്ടം: പ​ത്തു ദി​വ​സം​കൊ​ണ്ട് പ​തി​നാ​യി​ര​ത്തി​ല​ധി​കം പ്ലാ​സ്​​റ്റി​ക്​ കു​പ്പി​ക​ൾ ശേ​ഖ​രി​ച്ച് സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ. പ്ലാ​സ്​​റ്റി​ക്​ നി​രോ​ധ​ന​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച്​ ക്രി​സ്​​മ​സ്​​ അ​വ​ധി​ക്കാ​ല​ത്ത് ശേ​ഖ​രി​ച്ച​താ​ണ് കു​ന്നോ​ളം പ്ലാ​സ്​​റ്റി​ക്​ കു​പ്പി​ക​ൾ. പാ​രി​സ്ഥി​തി​കാ​വ​ബോ​ധം വ​ള​ർ​ത്തു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ അ​വ​ധി​ക്കാ​ല പ​ഠ​ന​പ്ര​വ​ർ​ത്ത​മെ​ന്ന നി​ല​യി​ലാ​ണ് കു​ട്ടി​ക​ൾ പ്ലാ​സ്​​റ്റി​ക്​​ര​ഹി​ത ക്രി​സ്​​മ​സ്​​ ആ​ഘോ​ഷ​വും പ്ലാ​സ്​​റ്റി​ക്​ ശേ​ഖ​ര​ണ​വും ന​ട​ത്തി​യ​ത്. ക്രി​സ്​​മ​സ്​​ അ​വ​ധി​ക്കാ​ലം മി​ക്ക കു​ട്ടി​ക​ളും ക​ളി​ച്ചു​ല്ല​സി​ച്ച് ആ​ഘോ​ഷി​ച്ച​പ്പോ​ൾ നെ​ടു​ങ്ക​ണ്ടം സ​െൻറ്​ സെ​ബാ​സ്​​റ്റ്യ​ൻ​സ്​​ യു.​പി സ്​​കൂ​ളി​ലെ കു​ട്ടി​ക​ളു​ടെ അ​വ​ധി​ക്കാ​ല​ത്തി​​െൻറ ഭൂ​രി​ഭാ​ഗം സ​മ​യ​വും പ്ലാ​സ്​​റ്റി​ക്​ ശേ​ഖ​ര​ണ​ത്തി​നാ​ണ് മാ​റ്റി​വെ​ച്ച​ത്.

സ്​​കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഒ​റ്റ പ്രാ​വ​ശ്യം ഉ​പ​യോ​ഗി​ച്ച് വ​ലി​ച്ചെ​റി​യു​ന്ന സി​സ്​​പോ​സി​ബി​ൾ പ്ലാ​സ്​​റ്റി​ക്​ ഇ​നി​മേ​ൽ ഉ​പ​യോ​ഗി​ക്കി​െ​ല്ല​ന്ന പ്ര​തി​ജ്ഞ​യും കു​ട്ടി​ക​ൾ​ചൊ​ല്ലി. ശേ​ഖ​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് ചു​ക്കാ​ൻ​പി​ടി​ച്ച​ത് ഹെ​ഡ്​​മാ​സ്​​റ്റ​ർ ലി​ജി വ​ർ​ഗീ​സ്, അ​ധ്യാ​പ​ക​രാ​യ വി.​ഡി. അ​ബ്ര​ഹാം, ജി​ൻ​സ​മ്മ ലൂ​ക്കോ​സ്, സി​മി ജോ​സ​ഫ്, സി​ബി സ​ന്ധ്യ എ​ന്നി​വ​രാ​ണ്. കു​ട്ടി​ക​ൾ ശേ​ഖ​രി​ച്ച കു​പ്പി​ക​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റും. പ​ഞ്ചാ​യ​ത്തി​​െൻറ പ്ലാ​സ്​​റ്റി​ക്​ ടാ​റാ​ക്കു​ന്ന സം​സ്​​ക​ര​ണ പ്ലാ​ൻ​റി​ലേ​ക്കാ​ണ് ഇ​വ കൊ​ണ്ടു​പോ​വു​ക.

Tags:    
News Summary - local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.