കട്ടപ്പന: ആധുനീകരിച്ച കട്ടപ്പന മിൽമയുടെ പാൽ സംഭരണശേഷി ഒരു ലക്ഷം ലിറ്ററായി ഉയർ ന്നു. 12 കോടി വിനിയോഗിച്ചാണ് െഡയറിയുടെ വികസനം. 2013-15ലെ ഇടുക്കി പാക്കേജിെൻറ ഭാഗമായി ജി ല്ലയിലെ ക്ഷീരോൽപാദന മേഖലക്ക് ലഭിച്ച 12 കോടിയാണ് ഉപയോഗിച്ചത്. കട്ടപ്പന നിർമലസിറ്റിയിൽ പ്രവർത്തിക്കുന്ന െഡയറി യൂനിറ്റിെൻറ നവീകരണത്തിനും വിവിധ മേഖലകളിൽ ബൾക്ക് മിൽക് കൂളറുകൾ സ്ഥാപിക്കുന്നതിനുമാണ് തുക െചലവഴിച്ചത്.
നാലുകോടി മുതൽമുടക്കിൽ കട്ടപ്പന െഡയറിക്കായി ആധുനിക രീതിയിൽ പ്ലാൻറ്, ഓഫിസ്, സ്റ്റോർ ഉൾപ്പെടുന്ന കെട്ടിട സമുച്ചയം നിർമിച്ചു. പാസ്ചറൈസേഷനും പാക്കിങ്ങിനും ആധുനിക സൗകര്യങ്ങളുള്ള യന്ത്രങ്ങൾ സ്ഥാപിച്ചതോടെയാണ് പ്ലാൻറിെൻറ സംഭരണശേഷി 20,000 ലിറ്ററിൽനിന്ന് ഒരു ലക്ഷം ലിറ്ററായി ഉയർന്നത്. യന്ത്രങ്ങളുടെ ആധുനീകരണത്തിനും ബൾക്ക് മിൽക് കൂളറുകൾ സ്ഥാപിക്കുന്നതിനും എട്ടു കോടിയാണ് ചെലവായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.