മറയൂരില്‍ കള്ളനോട്ട് വ്യാപകം

മറയൂര്‍: മറയൂര്‍, കാന്തല്ലൂര്‍ മേഖലകളിലും മൂന്നാര്‍ തോട്ടംമേഖലയിലും കള്ളനോട്ട് വ്യാപകം. യഥാര്‍ഥ നോട്ടുകളെ വെല്ലുന്ന 1000, 500, 100 രൂപ നോട്ടുകളുടെ വ്യാജന്മാരാണ് പ്രചരിക്കുന്നത്. തിരിച്ചറിയാന്‍ ബുദ്ധിമുട്ടുള്ള ഇവ ചെറിയ കടകളിലും ഹോട്ടലുകളിലുമാണ് പ്രധാനമായും എത്തുന്നത്. ബാങ്കുകളിലും മറ്റ് ധനകാര്യ സ്ഥാപനങ്ങളിലും എത്തുമ്പോള്‍ മാത്രമാണ് കള്ളനോട്ടുകള്‍ തിരിച്ചറിയുന്നത്. തമിഴ്നാട് കേന്ദ്രമായ വട്ടിപ്പലിശക്കാരില്‍നിന്നാണ് കള്ളനോട്ട് പ്രചരിക്കുന്നതെന്ന് സംശയിക്കുപ്പെടുന്നു. തമിഴ്നാട്ടിലെ ഉദുമല്‍പേട്ട കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘമാണ് മറയൂരില്‍ കള്ളനോട്ട് എത്തിക്കുന്നതെന്നും സൂചനയുണ്ട്. തൊഴിലാളി സ്ത്രീകള്‍ക്കാണ് വട്ടിപ്പലിശക്കാര്‍ കൂടുതലായും പണം നല്‍കുന്നത്. അതിനാല്‍ ഇവ ബാങ്കില്‍ നേരിട്ടത്തൊന്‍ സാധ്യത കുറവാണ്. വ്യാപാര സ്ഥാപനങ്ങള്‍ വഴി ബാങ്കുകളിലത്തെുന്ന നോട്ടുകള്‍ അധികൃതര്‍ തിരികെനല്‍കി ഒഴിവാക്കുകയാണ് ചെയ്യുന്നത്. ഇതേക്കുറിച്ച് മറയൂര്‍ എസ്.ഐയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. ഉറവിടം തമിഴ്നാട് ആയതിനാല്‍ പ്രതികളെ പിടികൂടാന്‍ മുകളില്‍നിന്നുള്ള നിര്‍ദേശം കാത്തിരിക്കുകയാണ് മറയൂര്‍ പൊലീസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.