ബംഗളൂരു: ലോകത്തെ നഗരങ്ങളിൽ ഏറ്റവും ഗതാഗതക്കുരുക്കേറിയ നഗരം ബംഗളൂരു ആണെന്ന് പഠനം. ഏറ്റവും മോശമായ രീതിയിൽ ഗതാഗതക്കുരുക്ക് നേരിടുന്ന നഗരങ്ങളിൽ ഏറ്റവും മുന്നിൽ ബംഗളൂരു ആണെന്നാണ് ലോക്കേഷൻ ടെക്നോളജി കമ്പനിയായ ടോം ടോം നടത്തിയ പഠന റിപ്പോർട്ടിലൂടെ അവകാശപ്പെടുന്നത്. ഹോളണ്ട് കേന്ദ്രമായിട്ടുള്ള കമ്പനിയാണ് ഗൂഗിൾ മാപ്പിെൻറ സഹായത്തോടെ സർവേ നടത്തിയത്. ലോകത്തെ 57 രാജ്യങ്ങളിലെ 416 നഗരങ്ങളിൽ നടത്തിയ സർവേയിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. വാഹനങ്ങളുടെ എണ്ണത്തിലുണ്ടായ വർധനയാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണമെന്നും സർവേ ചൂണ്ടിക്കാണിക്കുന്നു. ഗതാഗതക്കുരുക്കേറിയ ഇന്ത്യയിലെ ആദ്യ 10 നഗരങ്ങളിൽ മുംബൈ നാലാം സ്ഥാനത്താണുള്ളത്. പുണെ അഞ്ചാംസ്ഥാനത്തും ഡൽഹി എട്ടാം സ്ഥാനത്തുമുണ്ട്.
ആഗോളതലത്തിൽ ആദ്യത്തെ 10 സ്ഥാനങ്ങളിൽ മനില, മോസ്കോ എന്നീ നഗരങ്ങളും ഉൾപ്പെടും. 2019ലെ സർവേപ്രകാരമാണ് 71 പോയൻറുമായി ബംഗളൂരുവും മനിലയും ഏറ്റവും ഗതാഗതക്കുരുക്കേറിയ നഗരങ്ങളിൽ ഒന്നാമതുള്ളത്. ഒാരോ ദിവസവും ഗതാഗതക്കുരുക്കിനെ തുടർന്ന് റോഡിൽ സമയം െചലവിടാൻ യാത്രക്കാർ നിർബന്ധിതരാകുകയാണ്. ഇത്തരത്തിൽ ഒരുവർഷത്തിൽ ആകെ 10 ദിവസവും മൂന്നുമണിക്കൂറുമാണ് ബംഗളൂരുവിലെ യാത്രക്കാർ റോഡിൽ വെറുതെ കാത്തുനിൽക്കുന്നത്. 365 ദിവസത്തെയും റോഡിൽ കാത്തിരിക്കുന്ന സമയം കണക്കാക്കിയാണ് പത്തുദിവസമെന്ന് കണക്കാക്കിയത്. മുംബൈയിൽ ഇത് എട്ടുദിവസവും 17 മണിക്കൂറും ഡൽഹിയിൽ ഏഴു ദിവസവും 22 മണിക്കൂറുമാണ്. രാവിലെയും വൈകീട്ടും ഏറ്റവും തിരക്കേറിയ സമയമാണ് സർവേക്കായി ഉപയോഗിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.