ലോ​ക​ത്ത് ഏ​റ്റ​വും ഗ​താ​ഗ​ത​ക്കു​രു​ക്കേ​റി​യ ന​ഗ​രം ബം​ഗ​ളൂ​രു​വെ​ന്ന് പ​ഠ​നം

  • 57 രാ​ജ്യ​ങ്ങ​ളി​ലെ 416 ന​ഗ​ര​ങ്ങ​ളി​ൽ ന​ട​ത്തി​യ സ​ർ​വേ​യി​ലാ​ണ് ക​ണ്ടെ​ത്തി​യത്​

10:47 AM
31/01/2020

ബം​ഗ​ളൂ​രു: ലോ​ക​ത്തെ ന​ഗ​ര​ങ്ങ​ളി​ൽ ഏ​റ്റ​വും ഗ​താ​ഗ​ത​ക്കു​രു​ക്കേ​റി​യ ന​ഗ​രം ബം​ഗ​ളൂ​രു ആ​ണെ​ന്ന് പ​ഠ​നം. ഏ​റ്റ​വും മോ​ശ​മാ​യ രീ​തി​യി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് നേ​രി​ടു​ന്ന ന​ഗ​ര​ങ്ങ​ളി​ൽ ഏ​റ്റ​വും മു​ന്നി​ൽ ബം​ഗ​ളൂ​രു ആ​ണെ​ന്നാ​ണ് ലോ​ക്കേ​ഷ​ൻ ടെ​ക്നോ​ള​ജി ക​മ്പ​നി​യാ​യ ടോം ​ടോം ന​ട​ത്തി​യ പ​ഠ​ന റി​പ്പോ​ർ​ട്ടി​ലൂ​ടെ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ഹോ​ള​ണ്ട് കേ​ന്ദ്ര​മാ​യി​ട്ടു​ള്ള ക​മ്പ​നി​യാ​ണ് ഗൂ​ഗി​ൾ മാ​പ്പി​െൻറ സ​ഹാ​യ​ത്തോ​ടെ സ​ർ​വേ ന​ട​ത്തി​യ​ത്. ലോ​ക​ത്തെ 57 രാ​ജ്യ​ങ്ങ​ളി​ലെ 416 ന​ഗ​ര​ങ്ങ​ളി​ൽ ന​ട​ത്തി​യ സ​ർ​വേ​യി​ലാ​ണ് ഇ​ക്കാ​ര്യം ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ വ​ർ​ധ​ന​യാ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ്ര​ധാ​ന കാ​ര​ണ​മെ​ന്നും സ​ർ​വേ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ഗ​താ​ഗ​ത​ക്കു​രു​ക്കേ​റി​യ ഇ​ന്ത്യ​യി​ലെ ആ​ദ്യ 10 ന​ഗ​ര​ങ്ങ​ളി​ൽ മും​ബൈ നാ​ലാം സ്ഥാ​ന​ത്താ​ണു​ള്ള​ത്. പു​ണെ അ​ഞ്ചാം​സ്ഥാ​ന​ത്തും ഡ​ൽ​ഹി എ​ട്ടാം സ്ഥാ​ന​ത്തു​മു​ണ്ട്.

ആ​ഗോ​ള​ത​ല​ത്തി​ൽ ആ​ദ്യ​ത്തെ 10 സ്ഥാ​ന​ങ്ങ​ളി​ൽ മ​നി​ല, മോ​സ്കോ എ​ന്നീ ന​ഗ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടും. 2019ലെ ​സ​ർ​വേ​പ്ര​കാ​ര​മാ​ണ് 71 പോ​യ​ൻ​റു​മാ​യി ബം​ഗ​ളൂ​രു​വും മ​നി​ല​യും ഏ​റ്റ​വും ഗ​താ​ഗ​ത​ക്കു​രു​ക്കേ​റി​യ ന​ഗ​ര​ങ്ങ​ളി​ൽ ഒ​ന്നാ​മ​തു​ള്ള​ത്. ഒാ​രോ ദി​വ​സ​വും ഗ​താ​ഗ​ത​ക്കു​രു​ക്കി​നെ തു​ട​ർ​ന്ന് റോ​ഡി​ൽ സ​മ​യം ​െച​ല​വി​ടാ​ൻ യാ​ത്ര​ക്കാ​ർ നി​ർ​ബ​ന്ധി​ത​രാ​കു​ക​യാ​ണ്. ഇ​ത്ത​ര​ത്തി​ൽ ഒ​രു​വ​ർ​ഷ​ത്തി​ൽ ആ​കെ 10 ദി​വ​സ​വും മൂ​ന്നു​മ​ണി​ക്കൂ​റു​മാ​ണ് ബം​ഗ​ളൂ​രു​വി​ലെ യാ​ത്ര​ക്കാ​ർ റോ​ഡി​ൽ വെ​റു​തെ കാ​ത്തു​നി​ൽ​ക്കു​ന്ന​ത്. 365 ദി​വ​സ​ത്തെ​യും റോ​ഡി​ൽ കാ​ത്തി​രി​ക്കു​ന്ന സ​മ​യം ക​ണ​ക്കാ​ക്കി​യാ​ണ് പ​ത്തു​ദി​വ​സ​മെ​ന്ന് ക​ണ​ക്കാ​ക്കി​യ​ത്. മും​ബൈ​യി​ൽ ഇ​ത് എ​ട്ടു​ദി​വ​സ​വും 17 മ​ണി​ക്കൂ​റും ഡ​ൽ​ഹി​യി​ൽ ഏ​ഴു ദി​വ​സ​വും 22 മ​ണി​ക്കൂ​റു​മാ​ണ്. രാ​വി​ലെ​യും വൈ​കീ​ട്ടും ഏ​റ്റ​വും തി​ര​ക്കേ​റി​യ സ​മ​യ​മാ​ണ് സ​ർ​വേ​ക്കാ​യി ഉ​പ​യോ​ഗി​ച്ച​ത്. 

Loading...
COMMENTS