കുത്തനെ ഉയർന്ന് മരണസംഖ്യ; ഏഴു പേർ കൂടി മരിച്ചു

-പുതുതായി 317 പേർക്ക് രോഗം സ്ഥിരീകരിച്ചു -കേരളത്തിൽ നിന്ന് ബംഗളൂരുവിലെത്തിയ 28 കാരന് കോവിഡ് -ആകെ മരണസംഖ്യ 94 ആയി -ബംഗളൂരുവിൽ മാത്രം 47പേർക്ക് രോഗം ബംഗളൂരു: സംസ്ഥാനത്ത് ആശങ്ക ഉയർത്തി കോവിഡ് മരണം ഉയരുന്നു. പുതുതായി ഏഴുപേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതിൽ അഞ്ചുപേർ ബംഗളൂരുവിലും ഒരാൾ രാമനഗരയിലും ഒരാൾ ബിദറിലും ചികിത്സയിലായിരുന്നു. ഇതോടെ ആകെ മരണസംഖ്യ 94 ആയി ഉയർന്നു. ബംഗളൂരുവിൽ 72 കാരനും 60 കാരനും 65 കാരിയും 85 കാരിയും 86 കാരിയുമാണ് മരിച്ചത്. ഇവരെല്ലാം ആശുപത്രിയിൽ ചികിത്സ തേടി അധികം വൈകാതെ രോഗം മൂർച്ഛിച്ച് മരിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് അഞ്ചുപേരുടെയും മരണം സംഭവിച്ചത്. രാമനഗരയിൽ കോവിഡ് ബാധിച്ച് 48കാരനും ബിദറിൽ 49കാരനും മരിച്ചു. സംസ്ഥാനത്ത് രോഗം ബാധിച്ച് ചികിത്സ തേടാൻ വൈകുന്നത് മരണസംഖ്യ ഉയരാൻ കാരണമാകുകയാണ്. മരിച്ച ഭൂരിഭാഗം പേരും രോഗം മൂർച്ഛിച്ചശേഷമാണ് ചികിത്സ തേടിയത്. സംസ്ഥാനത്ത് പുതുതായി 317 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 7,530 ആയി ഉയർന്നു. 322 പേർ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 4,456 ആയി. നിലവിൽ 2,976 പേരാണ് ചികിത്സയിലുള്ളത്. പുതുതായി രോഗം സ്ഥിരീകരിച്ച 317 പേരിൽ 108 പേർ ഇതര സംസ്ഥാനങ്ങളിൽനിന്നും 78 പേർ വിദേശത്തുനിന്നും എത്തിയവരാണ്. ദക്ഷിണ കന്നട (79), കലബുറഗി(63), ബെള്ളാരി (53),ബംഗളൂരു അർബൻ (47) എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. ധാർവാഡ് (8), ഉഡുപ്പി (7), ശിവമൊഗ്ഗ (7), യാദ്ഗിർ (6), റായ്ച്ചൂർ (6), ഉത്തര കന്നട (6), ഹാസൻ (5), വിജയപുര (4), മൈസൂരു (4), ഗദഗ് (4), രാമനഗര (4), ചിക്കമഗളൂരു (4), കൊപ്പാൽ (4), ബെളഗാവി (3), ബിദർ (2), തുമകുരു (1) എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. ബംഗളൂരുവിൽ രോഗം സ്ഥിരീകരിച്ച 47 പേരിൽ ഒമ്പതുപേർക്ക് എവിടെ നിന്നാണ് രോഗം പകർന്നതെന്ന് കണ്ടെത്താനായിട്ടില്ല. കേരളത്തിൽനിന്നും തിരിച്ചെത്തിയ 28കാരനും ബംഗളൂരുവിൽ രോഗം സ്ഥിരീകരിച്ചു. 13 പേർക്ക് സമ്പർക്കം വഴിയും ഇതര സംസ്ഥാനത്തുനിന്നെത്തിയ അഞ്ചുപേർക്കും ഹാസനിൽനിന്നെത്തിയ ഒരാൾക്കും ഇൻഫ്ലുവൻസ ബാധിതരായ 14 പേർക്കും ശ്വാസകോശ അസുഖമുള്ള അഞ്ചു പേർക്കുമാണ് ബംഗളൂരുവിൽ രോഗം സ്ഥിരീകരിച്ചത്. മനശ്ശാസ്ത്ര വിദഗ്ധരുടെ നേതൃത്വത്തിൽ സൗജന്യ ടെലി കൗൺസലിങ് ബംഗളൂരു: കോവിഡ് വ്യാപനത്തിൻെറ പശ്ചാത്തലത്തിൽ ജനങ്ങളിൽ മാനസിക സമ്മർദവും ടെൻഷനും മറ്റു ബുദ്ധിമുട്ടുകളും വർധിച്ചുവരുന്ന സാഹചര്യത്തിൽ ബംഗളൂരുവിൽ മനശ്ശാസ്ത്ര വിദഗ്ധരുടെ നേതൃത്വത്തിൽ സൗജന്യ ടെലി കൗൺസലിങ് ഹെൽപ് ലൈൻ ആരംഭിച്ചു.ആരോഗ്യവകുപ്പിൻെറ െഹൽപ് ലൈൻ പ്രവൃത്തിക്കുന്നുണ്ടെങ്കിലും ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ സേവനം ലഭ്യമാക്കുന്ന സൗജന്യ ഹെൽപ് ലൈനാണ് ബംഗളൂരുവിൽ ആരംഭിച്ചത്. സ്വസ്തി എന്ന പേരിലാണ് ടെലി കൗൺസലിങ് ഹെൽപ് ലൈൻ തുടങ്ങിയത്. ഹെൽപ് ലൈൻ സേവനം േതടുന്നവർക്ക് മാനസിേകാല്ലാസം നൽകുന്ന തരത്തിലുള്ള സെക്ഷനുകളായിരിക്കും ഉണ്ടാകുക. ഇതിനാലാണ് സ്വസ്തി എന്ന പേര് ഹെൽപ്ലൈനിന് നൽകിയതെന്ന് ഭാരവാഹികൾ പറഞ്ഞു. അസോസിയേഷൻ ഒാഫ് ഹെൽത്ത് സൈക്കോളജിസ്റ്റ്സ്, ബംഗളൂരു സൈക്കോളജി ഫോറം തുടങ്ങിയവയുടെ നേതൃത്വത്തിലാണ് ഹെൽപ് ലൈൻ ആരംഭിച്ചത്. യൂനിസെഫിൻെറ പിന്തു‍ണയുമുണ്ട്. 50ഒാളം വളൻറിയർമാരാണ് ഹെൽപ് ലൈനിൻെറ ഭാഗമായി പ്രവൃത്തിക്കുന്നത്. ഇവരിൽ ഭൂരിഭാഗം പേരും സൈക്കോളജിസ്റ്റുകളും സൈക്കളോജി അധ്യാപകരുമാണ്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നട, ഉർദു, മലയാളം എന്നീ ഭാഷകളിലായിരിക്കും സേവനം ലഭിക്കുക. വിദ്യാർഥികൾക്കും അന്തർ സംസ്ഥാന തൊഴിലാളികൾക്കും കുടിയേറ്റ തൊഴിലാളികൾക്കും പ്രായമായവർക്കും മറ്റുള്ളവർക്കും ഹെൽപ് ലൈൻ സേവനം ലഭിക്കും. എല്ലാ ദിവസവും രാവിലെ ആറു മുതൽ രാത്രി 11വരെയാണ് ഹെൽപ് ലൈൻ സേവനം. ഹെൽപ് ലൈൻ നമ്പർ:080-47186060.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.