പുതുതായി 101 പേർക്ക് കൂടി കോവിഡ്

-ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,283 ആയി ഉയർന്നു ബംഗളൂരു: ഇതര സംസ്ഥാനങ്ങളിൽനിന്ന് തിരിച്ചെത്തിയവരിലൂടെ സംസ്ഥാനത്ത് കൂടുതൽ പോസിറ്റിവ് കേസുകൾ ഉണ്ടാകുന്നത് തുടരുന്നു. ചൊവ്വാഴ്ച മാത്രം 101 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,283 ആയി ഉയർന്നു. ചൊവ്വാഴ്ച മാത്രംമ 43 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു എന്നതും ആശ്വാസകരമാണ്. ആകെ 748 പേരാണ് രോഗമുക്തി നേടി ആശുപത്രിവിട്ടത്. നിലവിൽ 1,489 പേരാണ് ചികിത്സയിലുള്ളത്. 44 പേരാണ് ഇതുവരെ മരിച്ചത്. പുതുതായി രോഗം സ്ഥിരീകരിച്ച 101 പേരിൽ 81 പേർ ഇതര സംസ്ഥാനങ്ങളിൽനിന്നും നാലുപേർ ഖത്തറിൽനിന്നും എത്തിയവരാണ്. ചൊവ്വാഴ്ച മാത്രം 9,020 സാമ്പിളുകൾ പരിശോധിച്ചതിലാണ് 101 പേരുടെ പരിശോധന ഫലം പോസിറ്റിവായത്. 8,169 പേരുടെ പരിശോധന ഫലം നെഗറ്റിവായി. ബാക്കി പരിശോധന ഫലം ലഭിച്ചിട്ടില്ല. ബംഗളൂരുവിന് ചൊവ്വാഴ്ച ആശ്വാസ ദിനമാണ്. രണ്ടുപേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ബെളഗാവിയിൽ രോഗം സ്ഥിരീകരിച്ച 13േപരിൽ 12പേരും ഝാർഖണ്ഡിൽ നിന്ന് തിരിച്ചെത്തിയവരാണ്. യാദ്ഗിർ (14),ദാവൻഗരെ (11), ചിക്കബെല്ലാപുര (1), ഹാസൻ (13), ഉഡുപ്പി (3), ബിദർ (10), വിജയപുര (6), ചിത്രദുർഗ (20), ബെള്ളാരി (1), കോലാർ (2), കൊപ്പാൽ (1), വിദേശത്തുനിന്നും എത്തിയ മറ്റു സംസ്ഥാനക്കാർ (4) എന്നിങ്ങനെയാണ് മറ്റിടങ്ങളിൽ സ്ഥിരീകരിച്ചവരുടെ എണ്ണം. ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തി പോസിറ്റിവായ 81 പേരിൽ 47 പേർ മഹാരാഷ്ട്രയിൽനിന്നും ഒരാൾ ഗുജറാത്തിൽനിന്നും 21 പേർ തമിഴ്നാട്ടിൽനിന്നും 12 പേർ ഝാർഖണ്ഡിൽനിന്നും എത്തിയവരാണ്. ചൊവ്വാഴ്ച ബെളഗാവിയിൽ 14 പേരും ഉത്തര കന്നടയിൽ ഏഴുപേരും ബഗൽകോട്ടിൽ 17 പേരും ഗദഗിൽ രണ്ടുപേരും ബംഗളൂരുവിലും കലബുറഗിയിലും ചിക്കബെല്ലാപുരയിലും ൊരോരുത്തരും രോഗമുക്തി നേടി ആശുപത്രി വിട്ടു. കോവിഡിനെ പിടിച്ചുകെട്ടി ബംഗളൂരു -മഹാമാരി നിയന്ത്രിക്കുന്നതിൽ മാതൃകപരമായ ഇടപെടൽ നടത്തിയ നഗരങ്ങളിൽ ബംഗളൂരുവും ബംഗളൂരു: രാജ്യത്തെ ഡൽഹി, മുംബൈ നഗരങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും തുടക്കം മുതൽ വ്യാപനം തടഞ്ഞുനിർത്തി ശ്രദ്ധേയമായ പ്രവർത്തനവുമായി ബംഗളൂരു. നിലവിലെ സാഹചര്യത്തിൽ ബംഗളൂരുവിൽ ഇതുവരെ അതിരൂക്ഷമായ രീതിയിൽ രോഗവ്യാപനം ഉണ്ടായിട്ടില്ല. എന്നാൽ, ലോക്ഡൗണിലെ ഇളവുകളെ തുടർന്ന് അടുത്ത രണ്ടാഴ്ചക്കുള്ളിൽ കാര്യങ്ങൾ മാറി മറയുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. എന്നാൽ, അത്തരം വ്യാപനത്തിന് സാധ്യതയില്ലെന്നും നിയന്ത്രിത മേഖലയിലെ കർശനമായ നടപടികൾ ഫലം ചെയ്തതായും അധികൃതർ പറഞ്ഞു. ഇതുവരെ ബംഗളൂരുവിൽ 276 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. 198 വാർഡുകളിൽ 61 വാർഡുകളിൽ മാത്രമാണ് ഇതുവരെ കോവിഡ് കേസുകൾ സ്ഥിരീകരിച്ചത്. ചെന്നൈയിൽ 11,000 പോസിറ്റിവ് കേസുകളും ഡൽഹിയിൽ 13,000 കേസുകളും മുംബൈയിൽ 30,000 ത്തിലധികം കേസുകളും റിപ്പോർട്ട് ചെയ്യുമ്പോഴാണ് ബംഗളൂരുവിൽ ഏറ്റവും കുറഞ്ഞ കേസുകൾ സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനം തടഞ്ഞുനിർത്താൻ മാതൃകാപരമായ ഇടപെടൽ നടത്തിയ കേന്ദ്രം പുറത്തിറക്കിയ നഗരങ്ങളുടെ പട്ടികയിൽ ജയ്പൂർ, ഇൻഡോർ, ചെന്നൈ എന്നീ നഗരങ്ങൾക്കൊപ്പം ബംഗളൂരുവും ഉൾപ്പെട്ടിട്ടുണ്ട്. നിയന്ത്രണ മേഖല തിരിക്കലും സമ്പർക്ക പട്ടികയുണ്ടാക്കലും എല്ലാം വളരെ കൃത്യമായി ചെയ്തതിലൂടെയാണ് വ്യാപനം തടയാനായതെന്നാണ് ബി.ബി.എം.പി കോവിഡ് ചുമതലയുള്ള സ്പെഷൽ കമീഷണർ ഡോ. ലോകേഷ് പറയുന്നത്. എല്ലാവരുടെയും കൂട്ടായ പ്രവർത്തന ഫലമാണ് രോഗ വ്യാപനം തടയാനായത്. ആശാ വർക്കർമാർ, ആരോഗ്യ പ്രവർത്തകർ, നഴ്സുമാർ, ഡോക്ടർമാർ, പൊലീസ് തുടങ്ങിയ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിച്ചു. വിദേശത്തുനിന്നും എത്തിയവരെ ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞ് നിരീക്ഷണത്തിലാക്കിയത് രോഗവ്യാപനം കുറക്കാൻ സഹായിച്ചു. മാർച്ച് ആദ്യം മുതൽ തന്നെ വിമാനത്താവളത്തിൽ എത്തുന്നവരെ സ്റ്റാമ്പ് ചെയ്ത് ക്വാറൻറീനിലാക്കാനുള്ള തീരുമാനവും ഫലം ചെയ്തു. ഇതിന് പിന്നാലെ ഹോട്ടലുകളിൽ നിരീക്ഷണ കേന്ദ്രങ്ങളും തുടങ്ങി. ഹൊങ്ങസാന്ദ്രയിലെ ചേരി പ്രദേശത്ത് രോഗ വ്യാപനം തടയാൻ ബി.ബി.എം.പി കമീഷണർ ബി.എച്ച്. അനിൽകുമാറിൻെറ നേതൃത്വത്തിലുള്ള ഇടപെടലും സഹായകരമായി. സമൂഹ വ്യാപനം ഇല്ലാതെ തടയാൻ ഇതുവരെ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ബംഗളൂരുവിൽ രോഗവ്യാപനം തടയാൻ വീടുകൾ കയറിയുള്ള സർവേയും നടത്തിയിരുന്നു. ഇതിനകം 67ശതമാനം വീടുകളിൽ സർവേ നടത്തി. കോവിഡ് വ്യാപനത്തിന് സാധ്യതയുള്ള ജനസാന്ദ്രത കൂടിയ മേഖലകൾ കണ്ടെത്തി പ്രത്യേക നിരീക്ഷണം ഉൾപ്പെടെ എർപ്പെടുത്തി. കഴിഞ്ഞ കുറച്ചു ദിവസമായി ബംഗളൂരുവിൽ കൂടുതൽ പോസിറ്റിവ് കേസുകൾ ഇല്ലാത്തതും ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ ആത്മവിശ്വാസം നൽകുന്നുണ്ട്. എന്നാൽ, അന്തർ സംസ്ഥാനങ്ങളിൽനിന്ന് എത്തി നിരീക്ഷണത്തിൽ കഴിയാതെ ജോലിക്ക് ഉൾപ്പെടെ പോകുന്നവരുണ്ടെന്ന സംശയവും ഇതിനകം ഉയർന്നിട്ടുണ്ട്. അധികൃതരെ അറിയിക്കാതെ നഗരത്തിലെത്തിയവർക്കെതിരെ നടപടി സ്വീകരിക്കാനാണ് തീരുമാനം. ബിദറിൽ നിരീക്ഷണത്തിലായിരുന്ന 22കാരൻ ആത്മഹത്യ ചെയ്തു ബംഗളൂരു: സംസ്ഥാനത്ത് നിരീക്ഷണ കേന്ദ്രത്തിൽ ആത്മഹത്യ തുടരുന്നു. ബിദർ ജില്ലയിൽ ഒൗറാദിലെ ക്വാറൻറീൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന 22 വയസ്സുകാരനാണ് ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. രണ്ടു മാസം മുമ്പായിരുന്നു യുവാവ് വിവാഹിതനായത്. മുബൈയിൽനിന്ന് എത്തിയ യുവാവും ഭാര്യയും കിട്ടൂർ റാണി ചെന്നമ്മ റെസിഡൻഷ്യൽ സ്കൂളിലെ നിരീക്ഷണ കേന്ദ്രത്തിലായിരുന്നു കഴിഞ്ഞിരുന്നത്. െചാവ്വാഴ്ച രാവിലെ കുളിക്കാൻ പോവുകയാണെന്ന് ഭാര്യയോട് പറഞ്ഞിട്ടാണ് പോയത്. പിന്നീട് കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഒൗറാദ് െപാലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.