മലയാളികളെ നാട്ടിലെത്തിക്കാൻ​ യു.എൻ.എയും രംഗത്ത്

ബംഗളൂരു: ലോക്ഡൗൺ മൂലം ബംഗളൂരുവിൽ കുടുങ്ങിയ മലയാളികൾക്ക് ആശ്വാസമായി യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ കർണാടകയും. യു.എൻ.എ കർണാടക ഘടകം ഒരുക്കിയ ബസിൽ മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലേക്കുള്ള 23 യാത്രക്കാരാണ് ഞായറാഴ്ച രാവിലെ 10 ന് രാജരാജേശ്വരി മെഡിക്കൽ കോളേജിനു മുന്നിൽ നിന്ന് പുറപ്പെട്ടത്. വൈകുന്നേരത്തോടെ മുത്തങ്ങ അതിർത്തിയിൽ എത്തിയ ബസിന് തുടർച്ചയായി കേരളത്തിലേക്ക് ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഇടപെട്ട് വാഹനം തയാറാക്കിയിരുന്നതായി ഭാരവാഹികൾ അറിയിച്ചു. യു.എൻ.എ കർണാടക പ്രസിഡൻറ് അംജിത്ത് എസ്. തങ്കപ്പൻ ബസ് ഫ്ലാഗ് ഓഫ് ചെയ്തു. ദേശീയ കോഒാഡിനേറ്റർ അനിൽ പാപ്പച്ചൻ, ട്രഷറർ അനിൽ നായർ കളമ്പുകാട്ട്, ദേശീയ എക്സിക്യൂട്ടിവ് അംഗം രാജേഷ് ഗോപി, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം എൽദോ മാണി എന്നിവർ സംബന്ധിച്ചു. നോർക്കയിൽ രജിസ്റ്റർ ചെയ്ത് യാത്രാ പാസുകൾ ലഭിച്ചവരാണ് സാമൂഹിക അകലം അടക്കം കോവിഡ് പ്രതിരോധ സുരക്ഷാ നിർദേശങ്ങൾ അനുസരിച്ച് യാത്ര പുറപ്പെട്ടത്. ലോക്ഡൗണിനെ തുടർന്ന് ബംഗളൂരുവിൽ കുടുങ്ങിയ എട്ടു കുടുംബങ്ങളെയും യു.എൻ.എയുടെ നേതൃത്വത്തിൽ നാട്ടിലെത്തിച്ചിരുന്നു. വരും ദിവസങ്ങളിലും വാഹന സൗകര്യം ഒരുക്കുന്നുണ്ടെന്നും താൽപര്യമുള്ളവർ യു.എൻ.എ കർണാടകയുമായി ബന്ധപ്പെടണമെന്നും അനിൽ പാപ്പച്ചൻ അറിയിച്ചു. കർണാടക ആർ.ടി.സി ഹെൽപ്ലൈൻ ആരംഭിച്ചു ബംഗളൂരു: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കുള്ള യാത്രക്കാർക്കായി കർണാടക ആർ.ടി.സി ഹെൽപ്ലൈൻ ആരംഭിച്ചു. കർണാടക സർക്കാറിൻെറ സേവാ സിന്ധു പാസ് ലഭിച്ചിട്ടും സ്വന്തം വാഹനമില്ലാത്തതിൻെറ പേരിൽ യാത്ര തടസ്സപ്പെടുന്നവർക്ക് കർണാടക ആർ.ടി.സി സേവനം ഉപയോഗപ്പെടുത്താമെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാർ അതത് സംസ്ഥാനങ്ങളിൽനിന്നുള്ള പാസും നേടിയിരിക്കണം. തിങ്കളാഴ്ച മുതൽ സേവനം ലഭിക്കും. ഹെൽപ് ലൈൻ നമ്പറുകൾ: 7760990287, 7760990988, 7760990531,6366423895, 6366423896 (കേരളം), 7760990100, 7760990560, 7760990034, 7760990035, 7760991295 (തമിഴ്നാട്, പോണ്ടിച്ചേരി) , 7760990561, 7760990532, 7760990955, 7760990530, 7760990967 (ആന്ധ്ര, തെലങ്കാന) ഫീസ് വർധന: ഹെൽപ് ലൈനിൽ പരാതി അറിയിക്കാം ബംഗളൂരു: പുതിയ അധ്യയന വർഷത്തിൽ വിദ്യാർഥികളിൽനിന്ന് ഫീസ് വർധന ആവശ്യപ്പെടുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ പരാതിപ്പെടാൻ സർക്കാർ ഹെൽപ്ലൈൻ ഒരുക്കി. ലോക്ഡൗൺ സാഹചര്യത്തിൽ ഫീസ് വർധിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് നേരത്തേ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, ഇൗ ഉത്തരവ് മറികടന്നും ചില മാനേജ്മൻെറുകൾ പ്രവർത്തിക്കുന്നതായി പരാതി ലഭിച്ചതോടെയാണ് ഹെൽപ്ലൈൻ ആരംഭിച്ചത്. സർക്കാർ ഉത്തരവിന് മുേമ്പ ഫീസ് വർധന പ്രഖ്യാപിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ അത് പിൻവലിക്കാൻ തയാറാവുന്നില്ലെന്നും നിശ്ചിത സമയത്തിനുളളിൽ ഫീസ് അടക്കണമെന്ന് കാണിച്ച് വിദ്യാർഥികൾക്ക് അറിയിപ്പ് കൈമാറിയതായും കണ്ടെത്തിയിട്ടുണ്ട്. അതേസമയം, കോവിഡ് പശ്ചാത്തലത്തിൽ പല സ്കൂളുകളിൽനിന്നും ജീവനക്കാരെ പിരിച്ചുവിടുന്നതായും ആക്ഷേപമുയർന്നിട്ടുണ്ട്. ഇതുസംബന്ധിച്ച പരാതികളും ഹെൽപ് ലൈനിൽ അറിയിക്കാം. 080 23320311, +91 6364728784 എന്നീ നമ്പറുകളിലാണ് പരാതികൾ നൽകേണ്ടത്. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 9.30 മുതൽ വൈകീട്ട് ആറുവരെയാണ് ഇൗ സേവനം. centralhelplinesnr@gmail.com എന്ന ഇ-മെയിലിലും ആക്ഷേപങ്ങളും പരാതികളും അറിയിക്കാം. ........................
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.