സദാനന്ദ ഗൗഡയെ പിന്തുണച്ച് കർണാടക സർക്കാർ

ബംഗളൂരു: സംഭവം വിവാദമായതോടെ ക്വാറൻറീൻ ലംഘിച്ച കേന്ദ്രമന്ത്രി ഡി.വി. സദാനന്ദ ഗൗഡയെ പിന്തുണച്ച് കർണാടക സർക്കാറിൻെറ പ്രത്യേക ഉത്തരവ്. കേന്ദ്ര മന്ത്രിമാർ, സംസ്ഥാന മന്ത്രിമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ അവരുടെ ഒൗദ്യോഗിക േജാലിയുടെ ഭാഗമായി സംസ്ഥാനത്തിലേക്ക് വരുകയാണെങ്കിലോ സംസ്ഥാനത്തിനുള്ളിൽ യാത്ര ചെയ്യുകയാണെങ്കിലോ ക്വാറൻറീൻ ആവശ്യമില്ലെന്ന് വ്യക്തമാക്കിയുള്ള മാർഗനിർദേശമാണ് ഉത്തരവിൽ പുതുതായി ഉൾപ്പെടുത്തിയത്. വിമാന ജീവനക്കാർക്കും ക്വാറൻറീനിൽ ഇളവ് നൽകിയിട്ടുണ്ട്. ഇതുകൂടാതെ ഐ.സി.എം.ആർ അംഗീകരിച്ച ലാബിൽനിന്നും കോവിഡ് ഫലം നെഗറ്റിവായ രണ്ടു ദിവസത്തിൽ കൂടുതൽ ആകാത്ത പരിശോധന റിപ്പോർട്ടുമായി യാത്ര ചെയ്യുന്നവരെയും ക്വാറൻറീനിൽനിന്ന് ഒഴിവാക്കും. ഡൽഹിയിൽനിന്ന് ബംഗളൂരുവിലേക്ക് വിമാനത്തിലെത്തി ക്വാറൻറീനിൽ പോകാതെ യാത്രചെയ്ത കേന്ദ്രമന്ത്രി ഡി.വി. സദാനന്ദ ഗൗഡയുടെ നടപടിയാണ് വിവാദമായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.