ചെങ്ങന്നൂർ: റ്റേഡിയം നിർമാണോദ്ഘാടനത്തിന് മുന്നോടിയായി പുത്തൻതെരുവ് വലിയ സുറ ിയാനിപ്പള്ളിയിലെ പത്മശ്രീ പി.എം. ജോസഫിെൻറ സ്മൃതി കുടീരത്തിൽനിന്നും ഉദ്ഘാടന വേദിയിലേക്ക് ദീപശിഖ റാലി നടന്നു. സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കരുണ ട്രഷറർ എം.എച്ച്. റഷീദ്, ഫാ. കുര്യൻ ജോസഫ്, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജി. വിവേക്, വി.വി. അജയൻ, കെ.ആർ. അനിൽ കുമാർ, എബി ചാക്കോ, പി.ബി. ജ്യോതി, സുരേഷ് മത്തായി എന്നിവർ സംസാരിച്ചു. മുൻ ഇന്ത്യൻ ലോങ്ജംപ് താരം ഡോ. ഷേർലി ഫിലിപ് ദീപശിഖ ഏറ്റുവാങ്ങി. കായിക താരങ്ങളുടെ അകമ്പടിയോടെ റാലി പെരുങ്കുളം പാടത്ത് സമാപിച്ചു. തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് ജില്ല സ്പോർട്സ് കൗൺസിലിെൻറ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള കായിക താരങ്ങളുടെ റാലി നടക്കും. മുൻ ദേശീയ ഫുട്ബാൾ താരം കെ.ടി. ചാക്കോ റാലി ഫ്ലാഗ് ഓഫ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.