ആലപ്പുഴ: വസ്ത്രവ്യാപാരശാലയിലെത്തിയ 13കാരിയെ കടയുടമ പീഡിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് മാരാരിക്കുളം തെക്ക് പഞ്ചായത്ത് പൂങ്കാവ് ലെവൽ േക്രാസിന് സമീപത്തെ കൂട്ടുകാരനെന്ന വസ്ത്രവ്യാപാരശാലയുടെ ഉടമ ഷാജിയെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച വസ്ത്രം വാങ്ങാനെത്തിയ പെൺകുട്ടിയെ കടയിൽ മറ്റാരും ഇല്ലാത്ത സമയത്ത് കടന്നുപിടിക്കുകയും പീഡിപ്പിക്കുകയുമായിരുന്നെന്നാണ് മാതാവ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. വീട്ടിലെത്തിയ പെൺകുട്ടി മാതാവിനോട് വിവരം പറയുകയായിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകി. വിവരമറിഞ്ഞ പ്രദേശവാസികൾ ഇയാളെ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി. പ്രതിയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് എസ്.െഎ എസ്. അഷ്റഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.