കായംകുളം: വ്യാപാരി വ്യവസായി ഏകോപനസമിതി യൂനിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവീകരിച്ച കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ കാത്തിരുപ്പുകേന്ദ്രത്തിെൻറ ഉദ്ഘാടനം അഡ്വ. യു. പ്രതിഭ ഹരി എം.എൽ.എ നിർവഹിച്ചു. ഇവിടേക്കുള്ള ഇരിപ്പിടങ്ങളും കുട്ടികൾക്കുള്ള പഠനോപകരണങ്ങളും നഗരസഭ ചെയർമാൻ അഡ്വ. എൻ. ശിവദാസൻ വിതരണം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് സിനിൽ സബാദ് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് രാജു അപ്സര മുഖ്യപ്രഭാഷണവും ഡിവൈ.എസ്.പി എസ്. അനിൽദാസ് അവാർഡ്ദാനവും നിർവഹിച്ചു. ശ്രീരാമകൃഷ്ണാശ്രമ മഠാധിപതി സ്വാമി വാണീശാനന്ദ, ഫാ. ബിന്നി നെടുമ്പുറം, കെ. ജലാലുദ്ദീൻ മൗലവി എന്നിവർ പ്രഭാഷണം നടത്തി. ഒാൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.സി. നടേശൻ വിശിഷ്ടാതിഥിയായി. നഗരസഭ വൈസ് ചെയർപേഴ്സൺ ആർ. ഗിരിജ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ദാസ്, സൈഫുദ്ദീൻ, പി. സോമരാജൻ, എ.എച്ച്.എം. ഹുസൈൻ, ഇ.എസ്.കെ. പൂക്കുഞ്ഞ്, എം. ജോസഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.