ശ്രീ ​മ​ഹാ​രു​ദ്ര യ​ജ്ഞം; യാ​ഗ​ശാ​ല​ക്ക്​ കാ​ൽ​നാ​ട്ടി

ചെങ്ങന്നൂർ: കരിക്കാട് തേവരിക്കൽ മഹാദേവർ ക്ഷേത്രത്തിൽ നടത്തുന്ന രണ്ടാമത് ശ്രീ മഹാരുദ്ര യജ്ഞ യാഗശാലക്ക് കാൽനാട്ടി. മേയ് 14 മുതൽ 21 വരെ നടക്കുന്ന യജ്ഞത്തിനായി പ്രത്യേകം തയാറാക്കുന്ന യാഗശാല വൃത്താകൃതിയിൽ രണ്ട് തട്ടുകളിലായാണ് നിർമിക്കുന്നത്. യാഗശാലയുടെ കാൽനാട്ടുകർമം യജ്ഞസമിതി കാര്യദർശി കെ.പി. വിഷ്ണു നമ്പൂതിരി നിർവഹിച്ചു. മേൽശാന്തി കേശവൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു.ആലുവ തന്ത്ര വിദ്യാപീഠത്തിലെ ആചാര്യൻ വേങ്ങേരിമന പദ്മനാഭൻ നമ്പൂതിരി, തന്ത്രി രാകേഷ് നാരായണൻ ഭട്ടതിരിപ്പാട് എന്നിവർ മുഖ്യകാർമികരായി 20ഓളം ബ്രാഹ്മണ പുരോഹിതരാണ് യജ്ഞം നടത്തുന്നത്. ഇതിന് മുന്നോടിയായി ഒന്നിന് രുദ്രായനം 12 ശിവാലയങ്ങളിൽ ദർശനം നടത്തി യജ്ഞശാലയിൽ പ്രതിഷ്ഠിക്കാനുള്ള ദീപം ഏറ്റുവാങ്ങും. രുദ്രപ്രയാണം 11ന് പുലർച്ചെ നാലിന് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽനിന്നും പരമേശ്വര വിഗ്രഹം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആരംഭിച്ച് 108 ക്ഷേത്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം യജ്ഞവേദിയായ തേവരിക്കൽ എത്തിച്ചേരും. 13-ന് തൃക്കവിയൂർ മഹാദേവ -ഹനുമദ് ക്ഷേത്രത്തിൽനിന്ന് കൊടിമരവും കൊടിക്കൂറയും ഘോഷയാത്രയായി കൊണ്ടുവരും. 14ന് വൈകുന്നേരം നാലിന് ദേവസ്വം ബോർഡ് അംഗം കെ. രാഘവൻ യജ്ഞം ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.