ക്യാപ്പ്, ഗോവർധിനി പദ്ധതി: ജില്ലതല ഉദ്ഘാടനം

പൂച്ചാക്കൽ: മൃഗസംരക്ഷണ വകുപ്പിെൻറ പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതിയായ ക്യാപ്, ഗോവർധിനി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ചൊവ്വാഴ്ച പാണാവള്ളിയിൽ മന്ത്രി കെ. രാജു നിർവഹിക്കും. കിടാരികളുടെ പ്രദർശനം, ക്ഷീരകർഷകരെ ആദരിക്കൽ, പരിശീലന ക്ലാസുകൾ എന്നിവ ഉൾപ്പെടുത്തി പാണാവള്ളി പഞ്ചായത്തിെൻറ സഹകരണത്തോടെ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ രാവിലെ 10ന് പരിപാടി ആരംഭിക്കും. അഡ്വ. എ.എം. ആരിഫ് എം.എൽ.എ അധ്യക്ഷത വഹിക്കും. മൃഗസംരക്ഷണ വകുപ്പ് സംസ്ഥാന ഡയറക്ടർ എൻ.എൻ. ശശി പദ്ധതി വിശദീകരിക്കും. വാർത്തസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡൻറ് രാജേഷ് വിവേകാനന്ദ, സ്റ്റാൻഡിങ് കമ്മിറ്റി െചയർമാൻ പ്രേംലാൽ, ജില്ല ഡയറക്ടർ ഡോ. രാധാകൃഷ്ണൻ പിള്ള, ഡോ. മനു ജയൻ, ഡോ. സംഗീത് നാരായണൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.