ക​വി ശ്രീ​ജാ​തോ​യു​ടെ ക​വി​ത ഫേ​സ്​​ബു​ക്ക്​ നീ​ക്കി

കൊൽക്കത്ത: കവി ശ്രീജാതോ ബന്ദോപാധ്യായയുടെ വിവാദ കവിത ഫേസ്ബുക്ക് നീക്കി. മതവികാരം വ്രണെപ്പടുത്തി എന്നാരോപിച്ച് സിലിഗുരി വിദ്യാർഥി ബന്ദോപാധ്യായക്കെതിരെ പരാതി നൽകിയതിനെ തുടർന്നാണ് നടപടി. ഹിന്ദു സംഹാതി സംഘം അംഗമായ വിദ്യാർഥിയാണ് പരാതി നൽകിയത്. 
പരാതിയിൽ പൊലീസ് കേസെടുത്തു. ആരോപണം തെളിഞ്ഞാൽ പരമാവധി മൂന്നു വർഷം തടവുശിക്ഷ ലഭിച്ചേക്കാം. ഇൗ മാസം 19ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അധികാരത്തിലേറിയ ദിവസമാണ് ‘കർസ്’ എന്ന 12 വരിയുള്ള കവിത ഫേസ്ബുക്കിലിട്ടത്. കവിതയുമായി ബന്ധപ്പെട്ട് ഭീഷണി നേരിടുന്നതായി ബന്ദോപാധ്യായയും പരാതി നൽകിയിരുന്നു. സംഭവത്തിൽ ബന്ദോപാധ്യായക്ക് പ്രശ്നം നേരിടില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി ഉറപ്പു നൽകിയിട്ടുണ്ട്. അദ്ദേഹത്തിെൻറ പരാതിയിൽ അന്വേഷണം നടത്താനും തനിക്ക് റിേപ്പാർട്ട് സമർപ്പിക്കാനും പൊലീസിനോട് നിർദേശിച്ചതായി മമത പറഞ്ഞിരുന്നു.
Tags:    
News Summary - Facebook Removes Srijato's Controversial Poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.