‘ആ മഞ്ഞും മഴയും കവർന്നത്​ മനുഷ്യർതന്നെ’

കൽപറ്റ: കണ്ടുകണ്ടിരുന്ന രീതികൾ പൊടുന്നനെ മാറുേമ്പാൾ വയനാട് വല്ലാത്ത ആധിയിലാണിന്ന്. പച്ചപ്പും ജലസമൃദ്ധിയും മഞ്ഞുവീഴ്ചയുമൊക്കെ കുളിരുകോരിയിട്ട നാളുകളിൽനിന്ന് ഇൗ മനോഹരദേശം എത്തിനിൽക്കുന്നത് വരൾച്ചയും വറുതിയും ഉഷ്ണവും പിടിമുറുക്കിയ പുതിയ കാലത്തിലാണ്. മണ്ണിനോടും നാടിനോടും മനുഷ്യൻ ചെയ്തുകൂട്ടിയ ക്രൂരതകൾ കാലാവസ്ഥ വ്യതിയാനത്തിെൻറ രൂപത്തിൽ ജീവിതപരിസരങ്ങളെ അപ്പാടെ മാറ്റിക്കളയുേമ്പാഴും സ്വയം മാറാൻ ഇന്നാട്ടുകാർ പൂർണമായും ഒരുക്കമായിട്ടില്ല.

‘‘ശേഷിക്കുന്ന പച്ചപ്പിനെ സംരക്ഷിച്ച് വയനാടിനെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ നടത്തിയില്ലെങ്കിൽ വയനാട് മരുഭൂമിയായി മാറും’’ ^പറയുന്നത് മറ്റാരുമല്ല, കാടുംപടലും കടുന്തുടിയും മണ്ണിെൻറ പലതരം തിണര്‍പ്പുകളും  ഒന്നിച്ചുമുഴങ്ങുന്ന വയനാടിെൻറ രഹസ്യമയമായ ജീവിതം പറഞ്ഞ ‘കോന്തല’യുടെ കഥാകാരൻകൂടിയായ എഴുത്തുകാരൻ കൽപറ്റ നാരായണൻ.

‘‘കാലാവസ്ഥയായിരുന്നു വയനാടിനെ അടയാളപ്പെടുത്തിയിരുന്ന പ്രധാന ഘടകം. വയനാടിെൻറ പഴയ കാലാവസ്ഥ അത് കേരളത്തിെൻറ ഭാഗമല്ലെന്ന തോന്നൽതെന്ന സൃഷ്ടിച്ചിരുന്നു. പണ്ട് പേരാമ്പ്രയിൽനിന്ന് നാടുവിട്ട ഒരു യുവാവ് മേപ്പാടിയിൽവന്ന് താമസമാക്കിയശേഷം അമ്മക്ക് കത്തയച്ച ഒരു കഥയുണ്ട്. ചുട്ടുപൊള്ളുന്ന നിങ്ങളുടെ ‘ഇന്ത്യ’യിലേക്ക് ഞാനില്ലെന്നായിരുന്നുവത്രെ യുവാവ് അമ്മയോട് പറഞ്ഞത്.’’ കാലാവസ്ഥകൊണ്ട് അത്രമാത്രം വേറിട്ടുനിന്ന സ്ഥലമായിരുന്നു വയനാട്. അരിച്ചിറങ്ങുന്ന മഞ്ഞിൽ കോച്ചിവലിക്കുന്ന കൊടുംതണുപ്പ്  വയനാടിെൻറ സവിശേഷതയായിരുന്നു. മഴക്കാലം മുഴുവൻ തിമിർത്തുപെയ്യുന്ന മഴയായിരുന്നു. തണുപ്പുകാലം തുടങ്ങിയാൽ വേനൽ വരെ തീകായാതെ ഒരു ദിവസംപോലും തള്ളിനീക്കാനാവാത്ത അവസ്ഥ. അത്രയും മനോഹരമായ കാലാവസ്ഥ മനുഷ്യന് മാറ്റാൻ കഴിയും എന്നതിെൻറ ഏറ്റവും ഭീതിദമായ ഉദാഹരണമാണ് ഇന്ന് വയനാട്ടിൽ നടക്കുന്നതെന്നും അദ്ദേഹം പറയുന്നു. പഴയ കുളിർമയും മഴപ്പെയ്ത്തുമൊക്കെ ഇല്ലാതാക്കിയതിെൻറ മുഴുവൻ കാരണക്കാരും മനുഷ്യർതന്നെയാണ്. ആഗോളതാപനം വഴിയൊന്നുമല്ല, വയനാടിെൻറ കാലാവസ്ഥ മാറിയത്. ഇത് തീർത്തും മനുഷ്യനിർമിതമായ ദുരന്തമാണ്. വയലുകളൊക്കെ പൂർണമായും നഷ്ടപ്പെട്ട അവസ്ഥയിലായി. കാടുകളൊക്കെ പോയി.
വയനാടിെൻറ തനതുകൃഷിരീതികൾ മാറി ലാഭാധിഷ്ഠിതമായ കൃഷി മാത്രം ചെയ്യാൻ തുടങ്ങി. മുതലിറക്കുന്നതിെൻറ എത്രയോ ഇരട്ടി കിട്ടണം എന്ന ആഗ്രഹം മേൽക്കൈ നേടിയപ്പോൾ കീടനാശിനികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സ്ഥലമായി വയനാട് മാറി.

കാലാവസ്ഥ വ്യതിയാനം അതിരൂക്ഷമായപ്പോൾ സസ്യൈവവിധ്യങ്ങളും മൃഗ, പക്ഷി ൈവവിധ്യങ്ങളുമൊക്കെ വയനാട്ടിൽ ഒരുപാടില്ലാതായി. പണ്ടൊക്കെ കുറുക്കെൻറ ശല്യം രൂക്ഷമായിരുന്ന നാട്ടിൽ ഇന്ന് കുറുക്കെൻറ വംശംതന്നെ നശിച്ചു. അതോടെ കാട്ടുപന്നികൾ പെരുകി. ഞാഞ്ഞൂലടക്കമുള്ള ചെറിയ ജീവികൾ വരെ അപ്രത്യക്ഷമായി. അതോടെ പ്രകൃതിയിൽ നടക്കേണ്ട പുഷ്ടിപ്പെടലൊന്നും വയനാട്ടിൽ നടക്കാതായെന്നും കൽപറ്റ നാരായണൻ കൂട്ടിച്ചേർത്തു. മണ്ണിനോടൊന്നും കൂറില്ലാത്ത വലിയൊരു വിഭാഗം ആളുകൾ വയനാടിനെ ലാഭംകൊയ്യാനുള്ള ഇടമാക്കി മാറ്റുന്നതാണ് ദുരന്തത്തിന് ആക്കംകൂട്ടുന്നതെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.

 

Tags:    
News Summary - International weather day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.